Headlines

രാജ്യത്തെ ആദ്യ വാഹനാപകട മരണം സംഭവിച്ചിട്ട് 110 വർഷം; മാവേലിക്കരയിലുണ്ടായ ദുരന്തം, ഓ‍ർമ്മപ്പെടുത്തി എംവിഡി

  തിരുവനന്തപുരം: _രാജ്യത്ത് ആദ്യമായി നിരത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്. കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് ഒരുപക്ഷേ രാജ്യത്ത് തന്നെ ആദ്യമായി നിരത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. 1914 സെപ്റ്റംബർ  20ന് വൈക്കത്തമ്പലത്തിൽ ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാവേലിക്കര കുറ്റിത്തെരുവിലായിരുന്നു അപകടം. അദ്ദേഹത്തിൻറെ പ്രിയ ശിഷ്യനും മരുമകനുമായ കേരളപാണിനി എ ആർ രാജരാജവർമ്മയും ഒപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. മോട്ടോർ വാഹന വകുപ്പാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ…

Read More

പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,000 രൂപ വരെ പിഴ; ചെക്കിങ്ങിന് പോലീസിനെ പോലെ MVD-യും ഇറങ്ങും

വാഹനങ്ങളുടെ പുകപരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്. പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാർക്കിങ്ങില്ലാത്തിടത്ത് വാഹനംനിർത്തിയിട്ടാൽപോലും ആ കുറ്റത്തോടൊപ്പം എല്ലാസർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിർദേശം. ഈ നിർദേശപ്രകാരം ലൈസൻസ്, ഇൻഷുറൻസ്, പുകപരിശോധനാ സർട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പർ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം. വാഹനത്തിന്റെ ഫോട്ടോസഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. പോലീസ് സേനയെപ്പോലെ മോട്ടോർവാഹനവകുപ്പ് ജീവനക്കാരും ഇനിമുതൽ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക…

Read More

തീ തുപ്പുന്ന ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

കൊച്ചിയിൽ നടുറോഡിൽ ബൈക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി – കളമശേരി റോഡിൽ തീ തുപ്പുന്ന ബൈക്കുമായി കറങ്ങി നടന്ന തിരുവനന്തപുരം സ്വദേശിയോട് ഹാജരാകാൻ നിർദേശം നൽകി മോട്ടോർ വാഹനവകുപ്പ്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കിരൺ ജ്യോതി എന്ന യുവാവ് സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കുമായി നഗരത്തിൽ കറങ്ങി നടന്നത്. ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സംഭവ ദിവസം വാഹനം…

Read More

എംവിഡി നോട്ടീസ് അയച്ചിട്ടും ഇതുവരെ പിഴ അടച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി

കോട്ടയം: വാഹനങ്ങള്‍ തടഞ്ഞുനിര്‍‌ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുകൾ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ്, ജിഎസ്‍ടി വകുപ്പ് എന്നീവർക്ക് കൈമാറും. എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ കോട്ടയത്ത് കണ്ടെത്തിയത് 3.11 ലക്ഷം നിയമലംഘനങ്ങൾ. ഇവയിൽ നോട്ടീസ് അയച്ചിട്ടും ഭൂരിപക്ഷം വാഹന ഉടമകളും ഇതുവരെ പിഴയടച്ചിട്ടില്ല. ഇത്തരത്തിൽ പിഴയടയ്ക്കാത്ത വാഹന ഉടമകളെ കാത്തിരിക്കുന്നത് മുട്ടൻ പണിയാണ്. കോട്ടയം:…

Read More

കുട്ടികളുടെ ഡ്രൈവിങ്: കടുത്ത നടപടിയുമായി മോട്ടർ വാഹനവകുപ്പ്

തിരുവനന്തപുരം : അവധിക്കാലത്ത് വിനോദം, ഡ്രൈവിങ് പരിശീലനം എന്നീ പേരിൽ കുട്ടികൾ വാഹനവുമായി പുറത്തിറങ്ങുന്നതിൽ കഠിന ശിക്ഷയുടെ മുന്നറിയിപ്പുമായി മോട്ടർ വാഹനവകുപ്പ്. ലൈസൻസില്ലാതെ വാഹനം ഓടിച്ചയാളിനും, വണ്ടി ഉടമയ്ക്കും 3 വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. കുട്ടികൾ വണ്ടിയോടിച്ചാൽ രക്ഷിതാവോ വാഹന ഉടമയോ ആണു പ്രതി.ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലുള്ള ശിക്ഷയോ ടൊപ്പം രക്ഷിതാവിന് /വാഹന ഉടമയ്ക്ക് 3 വർഷം തടവും, 25000 രൂപ പിഴയും ലഭിക്കും. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്ക്…

Read More

മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. എ.ഐ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന് കാട്ടിയാണ് മൂന്നു മാസത്തേക്ക് ആർ.ടി.ഒ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് ദൃശ്യങ്ങളിൽ കുട്ടിയുള്ളത്. എന്നാൽ, കുട്ടി കരഞ്ഞപ്പോൾ കരച്ചിടലക്കാൻ മടിയിലിരുത്തിയതാണെന്നായിരുന്നു മുസ്തഫ നൽകിയ വിശദീകരണം.

Read More

സ്വന്തമായി വാഹനമുള്ളവർ നിർബന്ധമായും ഇക്കാര്യം ചെയ്യണം; അല്ലെങ്കിൽ പണികിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന ഉടമകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന സംബന്ധമായ എല്ലാ സേവനങ്ങൾക്കും ഇത് അത്യാവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. അധാറുമായി ലിങ്ക് ചെയ്ത ഫോൺനമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ടാക്സ് അടയ്ക്കാനും പിഴ അടയ്ക്കാനും പോലും കഴിയില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വാഹൻ സൈറ്റിൽ കയറി വാഹന നമ്പർ…

Read More

ഫെയര്‍വെല്‍ കളറാക്കാന്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

മലപ്പുറം: സ്‌കൂളിലെ ഫെയര്‍വെല്‍ പരിപാടി ഗംഭീരമാക്കാന്‍ വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ അപകടകരമായരീതിയില്‍ വാഹനം ഓടിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കി. തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. യാത്രയയപ്പ് പരിപാടിക്കിടെ അനുവാദമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങള്‍ കയറ്റിയത്. ബൈക്കും കാറുമൊക്കെയായി കുട്ടികള്‍ അതിരുവിട്ട് ആഘോഷിച്ചതോടെയാണ് വിവരമറിഞ്ഞ് എംവിഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. പിന്നാലെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളാണ് എംവിഡി പിടികൂടിയത്. ഇവരില്‍നിന്ന്…

Read More

അമിതവേഗതയിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ജൂലൈ 29ന് രാത്രി തമ്മനം- കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31)…

Read More

നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ബസിന് അടിയിൽപ്പെട്ട സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത് എംവിഡി

കൊച്ചി: സ്കൂൾ ബസിൽ നിന്നറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്ത് എംവിഡി. എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. കഴിഞ്ഞ പന്ത്രണ്ടിന് ഒക്കലിലാണ് അപകടമുണ്ടായത്. വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെൺകുട്ടി റോഡിന്റെ മറുഭാഗത്തേക്ക്‌ കടക്കുമ്പോൾ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്ന് പെൺകുട്ടി ബസ്സിനടിയിലേക്ക് വീണു. ബസിന്റെ അടിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial