നിതിൻ രാജിന്റെ മരണം; കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി. നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കും. കേസിൽ ഹൈക്കോടതി നടത്തിയ ഇടപെടലിന് പിന്നാലെ ചുമതലപ്പെടുത്തിയ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്. രാവിലെ നിതിന്റെ വീട്ടിലെത്തുന്ന അന്വേഷണ സംഘം മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയെടുക്കും അതേസമയം, കേസിലെ പ്രതി ഡോ.എംകെ റാമിനെ കഴിഞ്ഞ ആഴ്ച അഞ്ചരക്കണ്ടി…

