പശ്ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി ബിജെപി സർക്കാർ
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ധാക്കി സുവേന്ദു അധികാരിയുടെ ബിജെപി സർക്കാർ. കൽക്കട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നയമാറ്റം സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് മതപരമായ വേർതിരിവുകളുടെ അടിസ്ഥാനത്തിൽ നൽകി വന്നിരുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും ജൂൺ മാസം മുതൽ നിർത്തലാക്കാനും സംസ്ഥാന ക്യാബിനറ്റ് തീരുമാനിച്ചു. ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പുകൾ മുഖേന നടപ്പിലാക്കിയിരുന്ന ഇത്തരം പദ്ധതികളാണ് ഇതോടെ അവസാനിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ ഉടൻ…

