
അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രയേലിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നിലമ്പൂർ: അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രയേലിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാനിൽ ഇസ്രായേൽ നടത്തുന്നത് നെറികെട്ട ആക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആർഎസ്എസ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇസ്രയേലിനെയും ആർ എസ് എസിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇസ്രായേലിന് പരസ്യമായി…