ശ്രീനാരായണ ഗുരുവിൻ്റെ മഹത്വത്തെ സമഗ്രതയിൽ കാണുന്ന സർക്കാരാണിത്: മുഖ്യമന്ത്രി പിണറായി വിജയൻ

ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച സന്ദേശങ്ങളുടെ മഹത്വം സമഗ്രതയിൽ കാണുന്ന സർക്കാരാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്ന് സർക്കാരിന് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 136 മത് അരുവിപ്പുറം പ്രതിഷ്ഠ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് ഈ കാലഘട്ടത്തിലുള്ള പ്രസക്തി ബോധ്യമുള്ളതിനാലാണ് ആദ്യമായി ഗുരു പ്രതിമ സ്ഥാപിച്ചത്. ഗുരുവിൻ്റെ പേരിൽ സർവ്വകലാശാല സ്ഥാപിച്ചു. മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങൾക്ക് ക്ഷേത്രങ്ങളിൽ പൂജാരിമാരാകാം എന്ന് തെളിയിക്കപ്പെട്ടു. ഗുരുവിൻറെ പേരിൽ ആദ്യമായി സാംസ്കാരിക സമുച്ചയം ഉണ്ടായി. ജാതിയില്ല…

Read More

യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

തിരുവനന്തപുരം:യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സർക്കാരിലുള്ളതെന്നും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സർക്കാരിനുണ്ടെന്നും…

Read More

മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടിക്ക് ഇന്ന് തുടക്കം; മലബാർ ക്രിസ്ത്യൻ കോളജിൽ വിദ്യാർത്ഥി സംഗമത്തോടെ ആരംഭിക്കും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുന്ന മുഖാമുഖ പരിപാടിയായ ‘നവകേരള കാഴ്‌ചപ്പാടുകൾ’ പരിപാടിക്ക് ഇന്ന് തുടക്കം. ആദ്യ പരിപാടി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ചുള്ള വിദ്യാർത്ഥി സംഗമത്തോടെ ആരംഭിക്കും. സർവകലാശാലകളിൽ നിന്നും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. “കഴിഞ്ഞ ഏതാനും വർഷമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ നാം കൈവരിക്കുന്ന നേട്ടങ്ങൾ വളരെ പ്രതീക്ഷ ഉണർത്തുന്നതാണ്. വിദേശരാജ്യങ്ങളിൽ നിന്നടക്കം കേരളത്തിലെ സർവകലാശാലകളിലേക്ക്…

Read More

നവകേരള സദസിന് തുടർച്ച: മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിയുമായി സർക്കാർ

തിരുവനന്തപുരം: നവകേരള സദസിനു തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയുമായി സർക്കാർ. ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെയാണു വിവിധ ജില്ലകളിൽ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഒരു മിനിട്ട് സംസാരിക്കാനാണ് അനുവാദം. നവകേരള സദസിന്റെ മാതൃകയിൽ സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തണം. നവകേരള സദസിന് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ തുകയുടെ കണക്കുകൾ സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പരിപാടിയുടെ നടത്തിപ്പിനായുള്ള മാർഗ്ഗരേഖ പൊതുഭരണവകുപ്പ് പുറത്തിറക്കി. വനിതകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാസി, ദളിത്…

Read More

കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ ഇന്ന് പ്രതിഷേധം;മുഖ്യമന്ത്രി നേതൃത്വം നൽകും

ദില്ലി: കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സി പി എം നേതാക്കളും ഡി എം കെ, എ…

Read More

 ‘മനസ്സിനോട് വളരെയേറെ ചേർന്നുനിന്ന സഖാവ്, വിയോഗം ഞെട്ടിക്കുന്നത്’; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം. കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇടതുപക്ഷ മതേതര ഐക്യം ഏറ്റവും അധികം ആവശ്യമുള്ള ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു അദ്ദേഹത്തിന്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന്…

Read More

‘മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം’; പിണറായി വിജയൻ

തിരുവനന്തപുരം: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പുരിൽനിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടു മാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതിക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial