മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല; ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണമായെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ. തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരത്തെ തുടർന്നെന്ന ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തലിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലും രം​ഗത്തെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനമാണ് യോ​ഗത്തിൽ ഉയർന്നത്. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് ജില്ലാ കൗൺസിലിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ്…

Read More

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം: ‘രക്ഷാപ്രവർത്തനം ഊർജിതമാക്കണം’; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്ത അപകടത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എംബസിക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികളാണ്.

Read More

പിണറായി നടപ്പാക്കുന്നത് മോദിയുടെ അജണ്ട; ആര്‍എസ്എസ്സുമായി രഹസ്യ ഉടമ്പടിയുണ്ടാക്കി

കൊച്ചി: പിണറായി വിജയന്‍ നടപ്പാക്കുന്നത് മോദിയുടെ അജണ്ടയാണെന്ന് മുന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. മുഖ്യമന്ത്രിയായതിനു ശേഷം പിണറായി വിജയന്‍ ആര്‍എസ്എസ്സുമായി സന്ധി ഉടമ്പടിയുണ്ടാക്കി. പിണറായിയുടെ എല്ലാ വഴികളും മോദിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. മോദി ഗവണ്‍മെന്റിന്റെ നയങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. കേരളത്തിലെ സിപിഎം മാറിപ്പോയിരിക്കുന്നത്. ബാഹ്യശക്തികളാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റതിനു പിന്നാലെ ന്യൂഡല്‍ഹിയിലെ…

Read More

‘പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും’; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നും, ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ന് രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് ഈ സര്‍ക്കാരിന് അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരേഹിതന്‍…

Read More

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിൽ; ഖജനാവിൽ നിന്ന് പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ ഒപ്പമുണ്ടായിരുന്നില്ല. മുഹമ്മദ് റിയാസ്, ഗണേഷ് കുമാർ എന്നിവരുടെ യാത്രയും സ്വന്തം ചെലവിലാണ്. സ്വകാര്യ സന്ദർശനമായതിനാൽ യാത്ര സ്വന്തം ചിലവിൽ ആയിരുന്നു എന്നും വിവരാവകാശ രേഖയിൽ പറയുന്നു.

Read More

വിജിലൻസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെട്ട് പിണറായിയും വീണയും; മാസപ്പടി കേസിൽ കുഴൽനാടന്റെ ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി കോടതി തള്ളി. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം. തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴൽനാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ…

Read More

‘വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല’; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്. വെറുപ്പിൻ്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്‌തുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് കേന്ദ്രം നൽകേണ്ട പണം കൃത്യമായി നൽകാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്….

Read More

സംഘപരിവാർ ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കും; അതാണ് എൽഡിഎഫ് ഉറപ്പ് പിണറായി വിജയൻ

ആലപ്പുഴ: കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതിയിൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാർ അജണ്ടയോട് ചേർന്നു നിൽക്കാൻ കോൺഗ്രസിന് എങ്ങനെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ ബിജെപി ജയിക്കില്ലെന്നും ഒരു സീറ്റിൽ പോലും ബിജെപി രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾക്ക് സംഘപരിവാറിനോടുള്ള എതിർപ്പും സംഘപരിവാർ ഞങ്ങളുടെ നേരെ നടത്തുന്ന ഹിംസാത്മകമായ ആക്രമണങ്ങളും നാടിനും ജനങ്ങൾക്കുമറിയാം. കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു ‘കോൺഗ്രസിൻ്റെ സമീപനം എന്താണെന്ന് രാജ്യത്തിനും…

Read More

2025 നവംബർ 1 നകം അതി ദരിദ്ര്യം അല്ലാത്ത സംസ്ഥാനമായി കേരളം മാറും : മുഖ്യമന്ത്രി

തിരുവനന്തപുരം :അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ 1 നകം ഇത് യാഥാർത്ഥ്യമാക്കും. മറ്റേതെങ്കിലും സംസ്ഥാനത്തിന് ഇത് പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത് നയങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സർക്കാരിന് ജനങ്ങളോടല്ല താത്പര്യം. സമ്പന്നർ തടിച്ചു കൊഴുത്തുവെന്നും ദരിദ്രർ കൂടുതൽ ദരിദ്രരായി എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളം മറ്റൊരു ദിശയിലാണ് സഞ്ചരിക്കുന്നത്. ദാരിദ്യം ഇല്ലാതാക്കി വരുന്നു. ക്ഷേമ പെൻഷൻ അതിൽ നല്ല ചുവടുവയ്പാണ്…

Read More



‘കേരളക്കാരുടേത് ശുദ്ധ മനസ്, യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം’; വയനാട്ടിൽ രാഹുലിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ ചുവപ്പ് പാറിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി. വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആണ് മുഖ്യമന്ത്രി പങ്കെടുത്തത്. വേദിയിൽ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം ഉയർത്തി. കഴിഞ്ഞ 5 വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോയെന്ന് അദ്ദേഹം ചോദിച്ചു. പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദവും വേണ്ടവിധത്തിൽ ഉയർന്നില്ല. കൂടുതൽ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ. സാധാരണ പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേർത്തത് ആയി പോയി.. കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial