വയനാട് ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റ് വീട്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനം. 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിലാണ് തീരുമാനം. വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. വീടുകൾ ഒരേ രീതിയിലാകും നിർമിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസ പാക്കേജിൽ ജീവനോപാധി…

Read More

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വയനാടിന് വേണ്ടി ആവശ്യപ്പെട്ടത് 2000 കോടിയുടെ സാമ്പത്തിക സഹായം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. 2000 കോടിയുടെ അടിയന്തര സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു സന്ദർശനം. വയനാടിൻ്റെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയൻ ഡൽഹിയിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു….

Read More

‘ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയരുത്; ഇരയ്ക്ക് ഐക്യദാര്‍ഢ്യം വേട്ടക്കാരനെതിരെ പോരാട്ടം’

തിരുവനന്തപുരം: സിനിമ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചിലര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുള്ള മലയാള സിനിമ രംഗത്തെ വിലയിരുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരും അസന്‍മാര്‍ഗിക സ്വഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമകള്‍ പിറന്ന മണ്ണാണ് ഇത്. ലോക സിനിമയില്‍ സിനിമാ ചരിത്രത്തില്‍ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയുന്ന ആക്ഷേപങ്ങള്‍ നാടിന്റെ…

Read More

അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടക്കം

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. ബന്ധുക്കളുമായി സംസാരിച്ച ശേഷം മടങ്ങി. ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചു. ഈശ്വര്‍ മല്‍പ്പെ സ്വന്തം റിസ്‌കില്‍ വന്നതാണ്. പൊലീസ് പിന്തിരിപ്പിച്ചുവിട്ടതാണെന്ന് ജിതിന്‍ വിളിച്ചപ്പോള്‍ പറഞ്ഞു. തിരച്ചില്‍ അനിശ്ചിതാവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സഹോദരി പ്രതികരിച്ചു. അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ പുഴയിലേക്ക് ഇറങ്ങാന്‍…

Read More

ക്ഷേമപെന്‍ഷന്‍ കൂട്ടും; കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ അഞ്ചു ഗഡു കുടിശ്ശികയുണ്ട്. സമയബന്ധിതമായി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. കുടിശ്ശികയുള്ള രണ്ട് ഗഡു 2024-25 സാമ്പത്തിക വര്‍ഷം വിതരണം ചെയ്യും. 2025-26 സാമ്പത്തിക വര്‍ഷം മൂന്നുഗഡുവും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പെന്‍ഷന്റെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം ലഭിക്കുന്നത് ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍…

Read More

കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത്: മുഖ്യമന്ത്രി

നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അത്തരക്കാർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പല ഘട്ടങ്ങളിലായി 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ നിരീക്ഷിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ തട്ടിപ്പ് മുഖേന പണം നഷ്ടപ്പെടൽ പരാതികളിൽ ആദ്യത്തെ ഒരു മണിക്കൂർ ‘ഗോൾഡൻ അവർ’ ലഭിച്ച പരാതികളും പണം തിരിച്ചു ലഭിച്ച അനുഭവമുണ്ട്…

Read More

‘മൈക്കിനോടു പോലും കയര്‍ക്കുന്ന അസഹിഷ്ണുത, മുഖ്യമന്ത്രിയും 19 നിഴലുകളും’; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. മൈക്കിനോടു പോലും കയര്‍ക്കുന്ന തരത്തിലുള്ള അസഹിഷ്ണുത അവമതിപ്പുണ്ടാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു. യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറുപടി പറയും. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലുള്ള തെറ്റു തിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. രണ്ടു ദിവസമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കൂടി പരിഗണിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കുക. സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്ക് നേരെ…

Read More

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായി; രൂക്ഷ വിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ

ഇടുക്കി: മുഖ്യമന്ത്രിയെയും സിപിഎം മന്ത്രിമാരെയും വിമർശിച്ച് സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ. മുന്നണിയിലേക്ക് കേരള കോൺഗ്രസ് വന്നതുകൊണ്ട് ഗുണമുണ്ടായില്ലെന്നും യോഗത്തിൽ വിമ‍ര്‍ശനമുണ്ടായി. ഇടുക്കിയിലെ കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും എൽഡിഎഫ് പുറകിൽ പോയെന്നും എന്നിട്ടും സിപിഎം കേരള കോൺഗ്രസിന് അമിത പ്രാധാന്യം നൽകുന്നതായും യോഗം വിമർശിച്ചു. സിപിഐയുടെ മന്ത്രിമാരും, രാജ്യസഭ എംപിമാരും കോ‍ർപ്പറേഷൻ ചെയർമാൻമാരും ഭരണ കാര്യത്തിൽ മുഖ്യമന്ത്രിക്ക് എതിരെ ഒന്നും മിണ്ടുന്നില്ല. സപ്ലൈകോ പ്രതിസന്ധിയും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐ…

Read More

കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി; സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകൾ ഇനി മുഖ്യമന്ത്രിയായിരിക്കും കൈകാര്യം ചെയ്യുക. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. കെ രാധാകൃഷ്ണൻന്റെ രാജി ഗവർണർ അംഗീകരിച്ചു. ലോക്സഭാ എംപിയായി ആലത്തൂരിൽ നിന്ന് രാധാകൃഷ്ണൻ തെര‍ഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്. ഈ വകുപ്പുകൾ സ്ഥിരമായി മുഖ്യമന്ത്രി കൈകാര്യം ചെയ്യുമോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം ആയിട്ടില്ല. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാർ…

Read More

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സിപിഎം;നവകേരള സദസ് ഗുണം ചെയ്തില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ സിപിഎം. ഭരണവിരുദ്ധ വികാരമാണ് തോൽവിക്ക് കാരണമെന്ന് സംസ്ഥാന സമിതിയിൽ പ്രതിനിധികൾ പറഞ്ഞു. ഭരണവിരുദ്ധ വികാരം തിരിച്ചടിച്ചെന്ന് വിമർശനം ഉണ്ടായതായി യെച്ചൊരു വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശൈലിയെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്കെത്തിയില്ല. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പ് തോൽവിയുടെ ആഴംകൂട്ടി. ന്യൂനപക്ഷ പ്രീണനം തിരിച്ചടിച്ചു. നവകേരള സദസ് ഗുണം ചെയ്തില്ല. അടിസ്ഥാന വർഗം പാർട്ടിയിൽ നിന്ന് അകന്നു. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും യോഗത്തിൽ‌ ഉയർന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial