Headlines

മാസപ്പടിക്കേസിൽ  പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്‌ഡ് ആരംഭിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്‌ഡ് ആരംഭിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്‌ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,…

Read More

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ സിപിഐഎം തീരുമാനമെടുത്തത്. ഇതോടെ സഭയിൽ വീണ്ടും വി ഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. കസേരയിൽ മാറ്റമുണ്ടെന്ന് മാത്രം. പത്ത് കൊല്ലം കേരളം ഭരിച്ച പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കാനിറങ്ങുമ്പോൾ എന്തെല്ലാം രാഷ്ട്രീയ…

Read More

തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം:  പിണറായി വിജയൻ

തിരുവനന്തപുരം:തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു സന്നിഗ്ധ ഘട്ടത്തിലൂടെ, സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും അസ്തിത്വവും സംരക്ഷിക്കുന്നതിനുള്ള…

Read More

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: പിണറായി വിജയൻ

വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും  വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളിൽ  മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ  പുരസ്‌കാരങ്ങൾ  പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക്  മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോക ഓസോൺ ദിനമാണ്. ഓസോൺ പാളിയെ…

Read More

അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രയേലിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിലമ്പൂർ: അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രയേലിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാനിൽ ഇസ്രായേൽ നടത്തുന്നത് നെറികെട്ട ആക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി‌.ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആർഎസ്എസ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇസ്രയേലിനെയും ആർ എസ് എസിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെയുള്ള നിലപാടല്ല ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇസ്രായേലിന് പരസ്യമായി…

Read More

സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷം : ഉയരുന്നത്  500 പരസ്യ ബോർഡുകൾ, ചെലവ് 15 കോടി;ധൂര്‍ത്തില്‍ പ്രതിഷേധിച്ച് സഹകരിക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: രണ്ടാം പിണറായി ഭരണത്തിന്‍റെ നാലാം വാർഷികാഘോഷങ്ങൾക്ക് തിങ്കളാഴ്ചയാണ് തുടക്കമാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിറകെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വിവിധ ജില്ലകളിലായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കായി കോടികളാണ് സർക്കാർ ചെലവിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ധൂർത്ത് നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും. വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ…

Read More

മുഖ്യമന്ത്രിക്ക് സുരക്ഷ; ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണം, 84 കടകൾക്ക് നോട്ടീസ്

           ആലപ്പുഴ : മുഖ്യമന്ത്രിക്ക് സുരക്ഷക്ക് കച്ചവട വിലക്ക്. ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ നോട്ടീസ് നൽകി. നാളെ KPMS സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് കടകൾ അടച്ചിടാൻ നിർദേശം നൽകിയത്. 84 കടകൾക്കാണ് നോട്ടീസ് നൽകിയത്. ആലപ്പുഴ സൗത്ത് പോലീസാണ് നോട്ടീസ് നൽകിയത്. അതേസമയം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മതമേലധ്യക്ഷന്‍മാരുടെ യോഗവും സര്‍വകക്ഷിയോഗവും വിളിച്ചു. ഏപ്രിൽ 16ന് രാവിലെ 11.30ന് മതമേലധ്യക്ഷന്‍മാരുടെ യോഗം നടക്കും. അന്ന്…

Read More

നവകേരള സദസിലെ വിവാദ പരാമർശം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരള സദസുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായി മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയതിനെതിരെയാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നവകേരള സദസില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് മര്‍ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കോടതിയെ സമീപിച്ചത്. സ്വാകാര്യ അന്യായം സമര്‍പ്പിക്കുകയായിരുന്നു.നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ്…

Read More

എൽഡിഎഫിനെയും സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമം’; അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

ന്യൂഡൽഹി: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞു. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നു പറഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് ഇന്നലെ പറഞ്ഞിട്ടുണ്ട്. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി…

Read More

പിവി അൻവറിനെ തള്ളി മുഖ്യമന്ത്രി; പി ശശി മാതൃകാപരമായ പ്രവർത്തനം നടത്തുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് ശശി. പാര്‍ട്ടി നിയോഗിച്ച് തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. ഇക്കാര്യത്തില്‍ ഒരു പരിശോധനയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘കൊടുക്കുന്ന പരാതികള്‍ അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാന്‍ അല്ല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial