‘ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയരുത്; ഇരയ്ക്ക് ഐക്യദാര്‍ഢ്യം വേട്ടക്കാരനെതിരെ പോരാട്ടം’
തിരുവനന്തപുരം: സിനിമ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചിലര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുള്ള മലയാള സിനിമ രംഗത്തെ വിലയിരുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരും അസന്‍മാര്‍ഗിക സ്വഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമകള്‍ പിറന്ന മണ്ണാണ് ഇത്. ലോക സിനിമയില്‍ സിനിമാ ചരിത്രത്തില്‍ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയുന്ന ആക്ഷേപങ്ങള്‍ നാടിന്റെ…

