സ്വാതന്ത്ര്യദിനം മുതല്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ഭരണം ഇനി എസ്ഐമാർക്ക്; കോട്ടയത്ത് 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍
ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ എസ്ഐമാരുടെ ഭരണത്തിലേക്ക് തിരിക എത്തും. ഇതോടെ ജില്ലയില്‍ 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍ നിലവില്‍ വരും. എസ്എച്ച്ഒമാര്‍ സീനിയോരിറ്റി അനുസരിച്ചു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി ചാര്‍ജെടുക്കും. രണ്ടു സ്റ്റേഷനുകളുടെ ചുമതല ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കായിരിക്കും. ഇതിനു പുറമെ കണ്‍ട്രോള്‍ റൂം, ട്രാഫിക്, സൈബര്‍ പോലീസ് എന്നിവയുടെ ചുമതലയും സിഐമാര്‍ക്കായിരിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണവും തെളിവുകള്‍ ശേഖരിക്കുന്നതും സിഐമാരുടെ നേതൃത്വത്തിലായിരിക്കും. എസ്ഐമാര്‍ സ്റ്റേഷന്‍ ചുമതല വഹിക്കുന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍…

