ഉപതിരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ഉജ്ജ്വല വിജയം
ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടി (ജെ.എസ്.പി) സ്ഥാപകൻ പ്രശാന്ത് കിഷോറിന് ഉജ്ജ്വല വിജയം. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള തന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തന്നെ 18,000 ത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് പി.കെ വിജയക്കൊടി പാറിച്ചത് 1995 മുതല്‍ ബി.ജെ.പി തുടർച്ചയായി കൈവശം വെച്ചിരുന്ന ബങ്കിപ്പൂർ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോറിന്റെ ചരിത്ര വിജയം. കാല്‍ നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ബി.ജെ.പിയുടെ കുത്തകാധിപത്യം അവസാനിപ്പിച്ച് ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടിയത് ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാന…

