മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസിൽ നിയമനം ലഭിച്ചയാൾ ജോലി ചെയ്യുന്നത് എംഎൽഎയുടെ ഡ്രൈവറായി; രമ്യ ഹരിദാസ് വീണ്ടും വിവാദത്തിൽ
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്എയ്ക്ക് വേണ്ടി വീണ്ടും വഴിവിട്ട ഇടപെടല്. മന്ത്രി ബിന്ദുകൃഷ്ണയുടെ പേഴ്സണല് സ്റ്റാഫ് ജോലി ചെയ്യുന്നത് രമ്യ ഹരിദാസിന്റെ ഡ്രൈവറായി. ഓഫീസ് അറ്റന്ററായി മന്ത്രിയുടെ ഓഫീസില് നിയമിച്ച സുരേഷ് കുമാറാണ് എംഎല്എയ്ക്ക് വേണ്ടി ജോലി ചെയ്യുന്നത്. രമ്യ ഹരിദാസിന്റെ മുന് പേഴ്സണല് സ്റ്റാഫംഗം പാളയം പ്രദീപിന്റെ വിശ്വസ്തനാണ് സുരേഷ് കുമാര്. സര്ക്കാര് ഉത്തരവിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. ഈ വര്ഷം ഓഗസ്റ്റ് 18 നാണ് സുരേഷ് കുമാറിനെ ബിന്ദുകൃഷ്ണയുടെ പേഴ്സണല് സ്റ്റാഫായി നിയമിക്കുന്നത്. എംഎല്എയ്ക്ക്…

