Headlines

മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; ക്യാമ്പസിലെ സീനിയർ അറസ്റ്റിൽ

സൂറത്ത്: ജൂനിയർ മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ക്യാമ്പസിലെ സീനിയർ മെഡിക്കൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദരയിലെ ഗോത്രി ഹോസ്പിറ്റലിലാണ് സംഭവം. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെയാണ് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി ബലാത്സംഗം ചെയ്തത്. ആശുപത്രിയുടെ മുകളിലെ നിലയിൽ വെച്ചാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരേ മെഡിക്കൽ കോളേജിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്നതിനിടെയാണ് വിദ്യാർത്ഥിയും പ്രതിയും പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്ന് പൊലീസ് പറയുന്നു….

Read More

ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഏഴുപേർ അറസ്റ്റിൽ

ചെന്നൈ: ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ വെള്ളക്കോവിലിലാണ് സംഭവം. ഘോഷയാത്രയിൽ പങ്കെടുക്കാനായെത്തിയ പെൺകുട്ടിയെ ഏഴു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. പ്രതികളെല്ലാവരും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവിടെ വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുക്കാൻ പെൺകുട്ടി ഗ്രാമത്തിലെത്തിയപ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് തമിഴ്‌നാട് പോലീസിൻ്റെ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച്…

Read More

16 വയസുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ആദിവാസി പെണ്‍കുട്ടി ആശുപത്രിയില്‍, അന്വേഷണം

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. തൃശൂര്‍ അതിരപ്പിള്ളിയില്‍ വനിതാ ദിനത്തില്‍ ആയിരുന്നു സംഭവം. മൂന്ന് പേര്‍ ചേര്‍ന്നാണ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പ്രതിയെ തിരിച്ചറിഞ്ഞു. രണ്ടു പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കൂട്ടബലാത്സംഗത്തിനിരായ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍; കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; അച്ഛന്‍ ആത്മഹത്യ ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കുണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 45 കാരന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു….

Read More

സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

റാഞ്ചി: ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേര്‍ ചേര്‍ന്ന് തന്നെ കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ പ്രതികരണം. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. നേപ്പാള്‍ യാത്രയ്ക്ക് മുന്‍പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു. യുവതിയുടെ പങ്കാളിയെയും…

Read More

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം; പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ആൺ സുഹൃത്ത്; പന്ത്രണ്ടാം ക്ലാസ്സുകാരൻ പൊലീസ് കസ്റ്റഡിയിൽ

ന്യൂ ഡൽഹി: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത ഇന്‍സ്റ്റഗ്രാം സുഹൃത്ത് കസ്റ്റഡിയിൽ. ഡൽഹിയിലെ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് ചോരവാര്‍ന്ന് അർദ്ധ ബോധാവസ്ഥയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. പ്രതി ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഓട്ടോ റിക്ഷയില്‍ കയറ്റി ഡബ്രി മോര്‍ മെട്രോ സ്‌റ്റേഷനിലേക്ക് അയച്ചുവെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ഡല്‍ഹി ദീന്‍ ദയാല്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ 17-കാരനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍ താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെ…

Read More

പിന്തുടര്‍ന്ന് ശല്യം, വീട്ടിലെത്തി പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് അൻപത് വർഷം കഠിന തടവ്

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് അൻപത് വർഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വലക്കാവ് മണ്ണൂര്‍ ഇമ്മട്ടി വീട്ടില്‍ എബിനെയാണ് (24) ശിക്ഷിച്ചത്. തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ജയപ്രഭു ആണ് ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്തപക്ഷം മൂന്ന് വര്‍ഷവും രണ്ടു മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിച്ചു. 2020 ജനുവരി മുതല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും 2021 ഏപ്രില്‍ മുതല്‍ അടുത്തവര്‍ഷം സെപ്തംബര്‍…

Read More

ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് സംഭവം. ഓട്ടോയിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 13നായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ദളിത് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പ്രതികളിലൊരാൾക്ക് പെൺകുട്ടിയുമായി അടുപ്പുമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകിയിരുന്നതായും ദീവട്ടിപ്പട്ടി പൊലീസ്….

Read More

അഞ്ചു വർഷത്തിനിടെ നടന്നത് 270 കസ്റ്റഡി ബലാത്സംഗങ്ങൾ

ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ രാജ്യത്ത് 270 പേർ കസ്റ്റഡിയിൽ ബലാത്സംഗത്തിനിരയായതായി നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ. പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, സായുധസേനാംഗങ്ങൾ, ജയിൽ ഉദ്യോഗസ്ഥർ, റിമാൻഡ് ഹോമുകളിലെയും കസ്റ്റഡി സ്ഥലങ്ങളിലെയും ആശുപത്രികളിലെയും ജീവനക്കാർ എന്നിവരാണ് ഈ കേസുകളിൽ കുറ്റവാളികളെന്നും 2017 മുതൽ 2022 വരെയുള്ള രേഖകൾ പരിശോധിച്ച് നടത്തിയ പഠനം പറയുന്നു. എങ്കിലും ഇത്തരം കേസുകളിൽ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. 2017ൽ 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018ൽ 60, 2019ൽ 47, 2020ൽ 29, 2021ൽ 26,…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം;യുവാവ് അറസ്റ്റിൽ

വർക്കല:പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പാലച്ചിറ ലേഖാലയത്തിൽ ലിജു (22) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പെൺകുട്ടി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വിവിഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വരികയായിരുന്നു. പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻന്റ് ചെയ്തു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial