തിരുവനന്തപുരം മൃഗശാലയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഇനിയില്ല
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം (Indian One-horned Rhinoceros) ശംഭു മരിച്ചു . 39 വയസ്സായിരുന്നു. മൃഗശാലയിലെ ഒരേയൊരു കാണ്ടാമൃഗമാണ് മരിച്ചത്. 1993 മേയ് 19-നാണ് അസം സ്റ്റേറ്റ് സുവോളജിക്കൽ പാർക്ക്, ഗുവാഹത്തിയിൽ നിന്ന് ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് 5 വയസ്സുണ്ടായിരുന്ന ശംഭുവിനെ ഇവിടെ എത്തിക്കുന്നതിനായി ആകെ ആറര ലക്ഷം രൂപയാണ് ചെലവായത്. മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ശംഭു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന…

