സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമാണം: കാസർകോട്ടെ സേവാഭാരതി ഓഡിറ്റോറിയം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി
കാസർകോട്: കാസർകോട് പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ സേവാഭാരതി നടത്തിയ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മജീദ് പച്ചമ്പള സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. ജോഡുകല്ല് ഗ്രാമീണ ബാങ്കിന് സമീപമുള്ള പിഡബ്ല്യുഡി പുറമ്പോക്ക് ഭൂമിയിലാണ് യാതൊരു അനുമതിയും കൂടാതെ സ്ഥിരം നിർമാണ…

