കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന

തൃശൂര്‍: കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന. ഞായറാഴ്ച രാത്രി വാഴച്ചാല്‍ അടുത്ത് ചാര്‍പ്പയിലായിരുന്നു സംഭവം നടന്നത്. വാഴച്ചാല്‍ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാര്‍പ്പയില്‍ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്. അതിനിടെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു….

Read More

ഫ്ലാറ്റ് വാഗ്‌ദാനം ചെയ്ത് പണം തട്ടിയാതായി പരാതി; മുൻ മന്ത്രി ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുൻ മന്ത്രിയും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്. ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിബു ബേബി ജോണിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതായാണ് പരാതി. കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഷിബു ബേബി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial