നടന് ടൈഗര് ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്
മുംബൈ: ബോളിവുഡ് നടന് ടൈഗര് ഷറോഫിന് നേരെ മുംബൈ ജുഹുവില് വെടിവയ്പ്പ്. ഞായറാഴ്ച വൈകുന്നേരം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില് താരം പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ വെടിവയ്പ്പില് താരത്തിന്റെ കാര് ഡ്രൈവര്ക്കും സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഡിസിപി മോഹിത് ഗാര്ഗ് വെടിവയ്പ്പ് സ്ഥിരീകരിച്ചു. ടൈഗര് ഷറോഫ് സുരക്ഷിതനാണെന്നും…

