Headlines

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ അന്തരിച്ചു

              പ്രശസ്ത നർത്തകിയും 2024ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ശ്രീദേവി രാജൻ (84) അന്തരിച്ചു. കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകളാണ്. കൊച്ചി റിഫൈനറി സ്കൂളിലെ മലയാളം അധ്യാപികയായിരുന്നു. വാരിയം റോഡ് നൃത്ത ക്ഷേത്ര ഡയറക്‌ടറായിരുന്നു.ഭർത്താവ്: പരേതനായ അഡ്വ. ടി ആർ രാജപ്പൻ. മക്കൾ: സ്മിത രാജൻ, സന്ധ്യാ രാജൻ. മരുമക്കൾ: ജ്യോതിസ് ബാലസുബ്രഹ്മണ്യം, അഡ്വ. എസ് രാജ്മോഹൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial