പരീക്ഷ അടുത്തതിനാൽ ഫോൺ വിലക്കി; ഇരുപതാം നിലയിൽ നിന്നും ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി
ബംഗളൂരു: ബംഗളുരുവിലെ കാടുഗോഡിയില്‍ അപ്പാർട്ട്മെന്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി. ബുധനാഴ്ചയായിരുന്നു സംഭവം. പരീക്ഷ അടുത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാർ വിലക്കിയതിനാലാണ് 15 വയസുകാരി ആത്മഹത്യ ചെയ്തത്. ബാംഗ്ലൂർ കാടുഗോഡി അസറ്റ് മാർക്ക് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യ (15) യാണ് മരിച്ചത്. വൈറ്റ്ഫീല്‍ഡിലെ സ്വകാര്യസ്കൂള്‍ വിദ്യാർഥിനിയാണ് മരിച്ച അവന്തിക. ഫെബ്രുവരി 15 ന് വാർഷിക പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ, പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി…

