ആറ്റിങ്ങലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ആറ്റിങ്ങലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.ഊരുപൊയ്ക്‌ക വലിയവിള വീട്ടിൽ ബിനു, സജിത ദമ്പതികളുടെ മൂത്ത മകൾ സംഗീത ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മരണകാരണം വ്യക്തമല്ല. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

