Headlines

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

ചെന്നൈ: കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയ നിലയില്‍. ഐടി ജീവനക്കാരിയായ രമ്യ(33) ആണ് മരിച്ചത്. ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു ശേഷം നേരിട്ട സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ശനിയാഴ്ച കാരമടയിലെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് രമ്യയുടെ മാതാപിതാക്കളും ഭര്‍ത്താവ് വെങ്കിടേഷപം ഒരു വിവാഹച്ചടങ്ങിന്…

Read More

കാസർകോട് ഹോസ്റ്റൽ മുറിയിൽ പത്തൊൻപതുകാരൻ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

കാസർകോട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്. തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ ആണ് സംഭവം. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

കോളേജ് വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി : മഹാരാജാസ് കോളജ് വിദ്യാർത്ഥിയും നാടൻപാട്ട് കലാകാരിയുമായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് വീട്ടിൽ ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറക്കാതിരുന്നതോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം. മഹാരാജാസ് കോളജിൽ രണ്ടാംവർഷ ബിഎ മലയാളം വിദ്യാർഥിനിയാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. ബുധനാഴ്ച രാവിലെ 9 മണിക്ക് പോസ്റ്റ്മോർട്ടം നടക്കും

Read More

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു; കോഴിക്കോട് പതിനേഴുകാരി ജീവനൊടുക്കി

കോഴിക്കോട്: പതിനേഴുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്. പതിനേഴുവയസായിരുന്നു. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതിയിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം. മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്തർ) മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം

Read More

ജോലി സംബന്ധമായ സമ്മർദ്ദം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എഎസ്ഐ മരിച്ചു

കൊച്ചി: ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എഎസ്ഐ മരിച്ചു. കാസർഗോഡ് ബേഡകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിജയൻ ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരായി സിപിഐഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് ആരോപണം. സമ്മർദ്ദം ഉണ്ടായതായി…

Read More

ഒതളൂരിൽ 15 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളം ഒതളൂരിൽ 15 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.ഉപ്പത്തിൽ വീട്ടിൽ പവദാസ് – റീന ദമ്പതികളുടെ മകൾ നിവേദ്യ (15)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിനകത്ത് കയർ കഴുത്തിൽ കുരുങ്ങിയനിലയിലായിരുന്നു കിടന്നിരുന്നത്.ഉടൻ തന്നെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളത്തെ സ്വകാര്യ വിദ്യാലയത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുകയാണ് നിവേദ്യ. പരീക്ഷയിൽ പരാജയപ്പെടും എന്ന പേടിയാണ് ആത്മഹത്യക്ക് കാരണം ‘ചങ്ങരംകുളം പോലീസ് മേൽ നടപടികൾ ആരംഭിച്ചു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ…

Read More

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

ചെറുതോണി: ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളായി ഭാര്യ ഇയാളിൽ നിന്ന് അകന്നു കഴിയുകയാണ്. അതാണ് ആത്മഹത്യയ്ക്ക് കാരണമായത്. ഞായറാഴ്ച രാവിലെ 11-നാണ് സംഭവമുണ്ടായത്. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് ആശങ്കയിലായ സുഹൃത്തുക്കൾ വീട്ടിൽ എത്തുകയായിരുന്നു. കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ…

Read More

കോഴിക്കോട് കാണാതായ ദേവനന്ദ തൂങ്ങിമരിച്ച നിലയില്‍, ഒപ്പം യുവാവും; ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് കണ്ടെത്തിയത്

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി…

Read More

നിലമ്പൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് മൊബൈലിൽ കളിച്ചത് അച്ഛൻ വിലക്കിയത് മൂലമെന്ന് പൊലീസ്

മലപ്പുറം : നിലമ്പുർ ചാലിയാറിൽ ആദിവാസി പെൺകുട്ടിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിയായ കണ്ടിലപ്പാറ സ്വദേശി അഖില ആണ് മരിച്ചത്. മൊബൈൽ ഫോണിൽ കളിക്കുന്നത് അച്ഛൻ വിലക്കിയതിലുള്ള മനോവിഷമം മൂലം പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെയാണ് അഖിലയെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

17കാരനെ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: പതിനേഴുകാരനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിന്റെ മകൻ ഷാഹിദ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ നിന്നും ഏതാണ്ട് 50 മീറ്റർ അകലെയുള്ള തോടിന്റെ കരയിലെ മരത്തിലാണ് ഷാഹിദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പടപ്പറമ്പ് ദറസിൽ വിദ്യാർഥിയാണ്. താമരശ്ശേരി പൊലീസ് സ്‌ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മാതാവ്: ഷാഹിന. സഹോദരങ്ങൾ: ഷാഫി, അൻസിൽ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial