മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ മനംനൊന്തെന്ന് കുടുംബം
പരപ്പനങ്ങാടി: മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ ജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിനു വേണ്ടിയുള്ള രണ്ടാം അലോട്ട്‌മെന്റിലു സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. പരപ്പനങ്ങാടി എസ്എംഎന്‍ എച്ച്എസ്എസില്‍നിന്നാണ് എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചത്. ഇന്ന് രണ്ടാം അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചപ്പോഴും വിദ്യാര്‍ഥിനിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സഹപാഠികള്‍ക്ക് സീറ്റ് കിട്ടിയതിനാല്‍…

