വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബെലഗാവി താലൂക്കിലെ യെല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 29കാരനായ പ്രശാന്ത് കുന്ദേക്കറാണ് ജീവനൊടുക്കിയത്. വിവാഹം കഴിക്കാൻ ഐശ്വര്യ മഹേഷ് ലോഹർ (20) എന്ന യുവതി വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് കൊലപ്പെടുത്തുകയായിരുന്നു. നാഥ് പൈ സർക്കിളിനടുത്തുള്ള വീട്ടിൽ വെച്ച് ഇയാൾ ഐശ്വര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് പ്രതി സംഭവസ്ഥലത്ത് തന്നെ ആത്മഹത്യ ചെയ്തു. ഇയാൾ പെയിന്റിങ് തൊഴിലാളിയായിരുന്നു. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമവാസിയാണ്…

