തൃക്കാക്കര മോർഫിംഗ് കേസ്: ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ടെലഗ്രാമിൽ പ്രീമിയം ഗ്രൂപ്പ്; അംഗമാകാൻ 250 രൂപ; പ്രതികള്‍ക്കെതിരെ പോക്സോ കേസ്
ആലപ്പുഴ: തൃക്കാക്കര മോർഫിംഗ് കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക കണ്ടെത്തൽ. കേസിൽ രണ്ടാമതായി അറസ്റ്റിലായ ആലപ്പുഴയിലെ കോളേജ് വിദ്യാർത്ഥിയായ സനീഷ്, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതായി പോലീസ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ ബിഎംസി കോളേജ് വിദ്യാർഥി ശ്രീഹരി തയാറാക്കിയ മോർഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളാണ് സനീഷ് ഈ പെയ്ഡ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചത്. ആദ്യം 1500 ഓളം പേരുള്ള ഒരു പ്രമോഷൻ ഗ്രൂപ്പിലാണ് സനീഷ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്….

