‘ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം’; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍റെ മൊഴി
ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടി നീന കുറുപ്പിന്‍റെ മൊഴിയെടുത്ത് പൊലീസ്. കടവന്ത്ര പൊലീസ് ആണ് നീന കുറുപ്പിന്‍റെ വീട്ടിലെത്തി മൊഴിയെടുത്തത്. അന്‍സിബ നല്‍കിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പ് അമ്മ എക്സിക്യൂട്ടീവിന് നല്‍കിയിരുന്നു. അന്‍സിബയോട് ടിനി ടോം മോശമായി പെരുമാറിയെന്നും സംഘടനയുടെ കുടുംബ സംഗമത്തിന് ഇടയിലുണ്ടായ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന രീതിയില്‍ ടിനി ടോം അസഭ്യം പറഞ്ഞുവെന്നും നീന കുറുപ്പ് എക്സിക്യൂട്ടീവിന്…

