16കാരിയടക്കം 3 കുട്ടികൾ ഷാപ്പിൽ നിന്നും കള്ളുകുടിച്ചു; യാത്രയ്ക്കിടെ പെൺകുട്ടി കുഴഞ്ഞുവീണു; കേസെടുത്ത് പൊലീസ്
കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തു. പറവൂർ–ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിനെതിരെയാണ് വടക്കൻ പറവൂർ പൊലീസ് നടപടി സ്വീകരിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുള്ള രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ഷാപ്പിലെത്തി കള്ള് കഴിച്ചതായാണ് പരാതി. തുടർന്ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു പെൺകുട്ടിക്ക് ഛർദിയുണ്ടായി. മുനമ്പം ഭാഗത്ത് ബസിൽനിന്ന് ഇറങ്ങിയ പെൺകുട്ടി പിന്നീട് റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ബസ്…

