ടോൾ പ്ലാസകൾ സന്ദർശിക്കാതെ ഫോണിലൂടെ പ്രതിമാസ പാസുകൾ സ്വന്തമാക്കാം; പുതിയ സംവിധാനവുമായി എൻ.എച്ച്.എ.ഐ
ന്യൂഡൽഹി:ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന യാത്രക്കാർക്ക് ഇനി ടോൾ ബൂത്തുകൾ സന്ദർശിക്കാതെ തന്നെ മൊബൈൽ ഫോൺ വഴി പ്രതിമാസ ലോക്കൽ പാസുകൾ വാങ്ങാം. ഹൈവേ ഉപയോക്താക്കൾക്കായി നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തങ്ങളുടെ ‘രാജ്മാർഗ് യാത്ര’ (RajmargYatra) മൊബൈൽ ആപ്പിൽ ഡിജിറ്റൽ ലോക്കൽ പാസ് സൗകര്യം, വിവിധ ഭാഷകളിൽ സഹായം നൽകുന്ന ‘മാർഗ്മിത്ര ഹെൽപ്പ് സെന്റർ’ എന്നീ രണ്ട് പുതിയ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തി. *വീട്ടിലിരുന്ന് ലോക്കൽ പാസ് വാങ്ങാം:* ടോൾ പ്ലാസയുടെ…

