Headlines

ചിന്നക്കനാൽ പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചു പിടിച്ചു; സിപിഐ അംഗം എൻ എം ശ്രീകുമാർ പ്രസിഡന്റ്

ഇടുക്കി:ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്. സിപിഐ അംഗം എൻ എം ശ്രീകുമാറാണ് പ്രസിഡന്റ്. നേരത്തെ പ്രസിഡന്റ് സിനി ബേബിക്കെതിരെയാ അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിൽ നിന്ന് പുറത്തായത്. ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതവും ഒരു സ്വതന്ത്ര്യ അംഗവുമാണ് ഉണ്ടായിരുന്നത്.കക്ഷിനില: കോൺഗ്രസ് – 6, സിപിഐ – 4, സിപിഎം – 2, സ്വതന്ത്ര…

Read More

പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം എൽഡിഎഫിന്. യുഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. സിപിഐഎമ്മിലെ എംജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു.നിരവധി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പുറത്ത് പോയ മുൻ പ്രസിഡന്റ് കെപി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയില്ല അതേടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരിൽ ഒരാൾ കൂടി എൽഡിഎഫിനെ പിന്തുണക്കുകയും ചെയ്തതോടെ എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപതിടത്ത് യുഡിഎഫ്, ഏഴിടത്ത് എൽഡിഎഫ്, കൊല്ലത്ത് സിപിഎം വാർഡ് പിടിച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial