Headlines

കൊച്ചിയിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പിടിയിൽ


കൊച്ചി : കൊച്ചിയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍. ബംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26)ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്നാണ് യുവതിയെ പിടികൂടിയത്.

ഓപറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്കാണ് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി അനില്‍, ആലുവ ഡിവൈഎസ്പി എ പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജുദാസ് എസ്‌ഐമാരായ എസ്എസ് ശ്രീലാല്‍, കെ നന്ദകുമാര്‍, എഎസ്‌ഐ വിനില്‍കുമാര്‍ , സീനിയര്‍ സിപിഒമാരായ അജിത തിലകന്‍, പി എന്‍ നൈജു, ദീപ്തി ചന്ദ്രന്‍, മാഹിന്‍ഷാ അബൂബക്കര്‍, കെ എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: