സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 21-ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആർ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. പ്രാഥമികതലത്തിലെ രണ്ടു ജൂറികൾ (ഉപസമിതികൾ) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ്‌ അന്തിമ ജൂറി കണ്ടത്‌. മികച്ച നടൻ, നടി, സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ശക്തമായ മത്സരമുണ്ടായെന്നാണ്‌ സൂചന. കുട്ടികളുടെ വിഭാഗത്തിൽ എട്ടുചിത്രവും മത്സരിച്ചു. ബംഗാളി സംവിധായകനും നടനുമായ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ആര്‍ത്താറ്റ് സ്വദേശിയും അഗതിയൂര്‍ ലക്ഷംപറമ്പില്‍ താമസക്കാരനുമായ പൂവത്തൂര്‍ വീട്ടില്‍ സഞ്ജു (33) വാണ് പിടിയിലായത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുകയും ശരീരത്തില്‍ കയറിപ്പിടിക്കുന്നതുള്‍പ്പെടെയുള്ള ലൈംഗിക പ്രവര്‍ത്തികള്‍ നടത്തിയതോടെയാണ് കുന്നംകുളം പൊലീസില്‍ പരാതി…

Read More

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു.

പട്ടാമ്പി: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ഞാളൂർ വീട്ടിൽ എൻ.ഉണ്ണികൃഷ്ണൻ (68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊർണ്ണൂർ സർവീസ് ബാങ്ക് പ്രസിഡന്റ്, കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റെയ്ഡ്‌കോ വൈസ് ചെയർമാൻ, എഐആർടിഡബ്ലിയുഎഫ് അഖിലേന്ത്യാ സെക്രട്ടറി, ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിക്കുകയായിരുന്നു. ഓങ്ങല്ലൂർ കൊറ്റരാട്ടിൽ പരേതനായ ഗണപതി…

Read More

ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ഒഴിവ്

നെടുമങ്ങാട് :നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന ഒക്യുപേഷണൽ തെറാപ്പി പദ്ധതിയിലേക്ക് തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നു. ബാച്ചിലേഴ്സ് ഓഫ് ഒക്യുപേഷണൽ തെറാപ്പി യോഗ്യത ഉള്ളവർ ഓഗസ്റ്റ് അഞ്ച് വൈകിട്ട് നാലിന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പുകൾ ഹാജരാക്കണം.

Read More

വിനായകന്റെ വീടാക്രമിച്ച് കോൺഗ്രസ് പ്രവർത്തകർ; ജനല്‍ച്ചില്ലുകള്‍ അടിച്ച് തകർത്തു.

കഴിഞ്ഞദിവസം നടന്‍ വിനായകന്‍ ഫെയ്സ്ബുക്ക് ലൈവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടയിലാണ് വിനായകന്‍ അധിക്ഷേപിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് വിനായകന്റെ ഫ്ലാറ്റിന് നേരെ ആക്രമണം നടന്നത്. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.അന്തരിച്ച മുന്‍മുഖ്യമന്ത്രിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്ലാറ്റിനുള്ളിലേക്ക്…

Read More

ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം വീട്ടിൽ നിന്നും എസ് അമീർ ഷാജഹാൻ (27), ആനക്കള്ളൻ എന്ന പേരില്‍ അറിയപ്പെടുന്ന പള്ളിമുക്ക് മുണ്ടയ്ക്കൽ പാലത്തറ അയത്തിൽ ഫാത്തിമ മൻസിലിൽ നിന്നും വട്ടിയൂർക്കാവ് ഇലിക്കോട് ടി എം വി നഗർ ഹൗസ് നമ്പർ 144ൽ വാടകയ്ക്ക് താമസിക്കുന്ന എൻ സൈദലി (23) എന്നിവരാണ് അറസ്റ്റിൽ ആയത്. നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക്…

Read More

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് ഇന്ന് ലഭിച്ചിരുന്നു. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ…

Read More

വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ ,സ്ഥലംമാറ്റം,തെറ്റ് തിരുത്തൽ എന്നിവക്ക്അപേക്ഷ നൽകാം

വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ /സ്ഥലംമാറ്റം/തെറ്റ് തിരുത്തൽ എന്നിവക്ക് ഇപ്പോൾ അപേക്ഷ നൽകാം. 17വയസ്സ് കഴിഞ്ഞു 2024ജനുവരി 1ന് 18വയസ്സ് പൂർത്തിയാകുന്നവർക്കും 18വയസ്സ് പൂർത്തിയായി ഇതുവരെയും വോട്ടർലിസ്റ്റിൽ പേര് ഇല്ലാത്തവർക്കും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ഇപ്പോൾ അവസരം ഉണ്ട്. അന്യ ദേശത്ത് നിന്നും വന്നു സ്ഥിരതാമസം ആയവർക്കും, വിവാഹം കഴിഞ്ഞു വന്നവർക്ക് ഉൾപ്പെടെ ഈ അവസരം ഉപയോഗിച്ചു അടുത്ത ഇലക്ഷന് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാം. പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയിൽ കാർഡും ലഭിക്കും….

Read More

കലാപഭൂമിയിൽ നിന്ന് ക്ലാസ് മുറിയിലേക്ക്; മണിപ്പൂരിന്റെ മകളെ ചേർത്തു പിടിച്ച് കേരളം

തിരുവനന്തപുരം: മാസങ്ങളോളമായി സംഘർഷങ്ങൾ അണയാതെ തുടരുന്ന മണിപ്പൂരിൽ നിന്നെത്തിയ പെൺകുട്ടിയെ ചേർത്ത് പിടിച്ച് കേരളം. മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പമാണ് ജേ ജെം എന്ന തലസ്ഥാനത്തെത്തിയത്. ആക്രമണത്തിൽ പെൺകുട്ടിയുടെ വീട് പൂർണമായും നശിച്ചതായാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തതായും അറിയുന്നു. ഈ പശ്ചാത്തലത്തിലാണ് പെൺകുട്ടി കേരളത്തിലേക്ക് ചേക്കേറിയത്. എന്നാൽ മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും പെൺകുട്ടിക്ക് സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. ഇതോടെ ജേ ജെം തിരുവനന്തപുരം…

Read More

മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഇടപെടും; സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തെ അപലപിച്ച സുപ്രീംകോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നടപടി എടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രീംകോടതിക്ക് നടപടി എടുക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. കേസ് ഈ മാസം 28ന് പരിഗണിക്കും. മണിപ്പൂരില്‍ നിന്ന് പുറത്തുവന്ന വിഡിയോ ഞെട്ടിക്കുന്നതാണ്. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സര്‍ക്കാര്‍ ഉചിതമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial