സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം;മാതാവ് പരിസരത്തെ അവിവാഹിതയായ 32 കാരിയെന്ന് തെളിഞ്ഞു
കാസർകോട് :ആദൂർ പഞ്ചിക്കല്ല് സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ അവിവാഹിതയാണെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സ്കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഓരോ വീടും കയറിയിറങ്ങിയായിരുന്നു പരിശോധന. ഇതിനിടെയാണ്…

