നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചത് ബസ് യാത്രയ്ക്കിടെ; പിടിയിലായത് സർക്കാർ ജീവനക്കാരൻ

പത്തനംതിട്ട: നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് ഇയാള്‍. ബസ് യാത്രയ്ക്കിടയിലാണ് സംഭവം. കോട്ടയം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.

Read More

കാണാതായ വിദ്യാര്‍ഥിനി അമ്പലക്കുളത്തിൽ മരിച്ച നിലയിൽ

മട്ടാഞ്ചേരി: കാണാതായ വിദ്യാര്‍ഥിനിയെ ഞായറാഴ്ച അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിപ്പാലം ജി.എച്ച്.എസ്. സ്‌കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകള്‍ എസ്. ആരതി(18)യെയാണ് മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആരതിയെ ശനിയാഴ്ച വൈകീട്ട് മുതല്‍ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുണ്ടംവേലി എം.ഇ.എസ്. കോളേജില്‍ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ഫൊറന്‍സിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണറും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരതിയുടെ സഹോദരി ആതിര.

Read More

ജോയിയുടെ മൃതദേഹം കണ്ടെത്തി, 46 മണിക്കൂറിന് ശേഷം; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. മൃതദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീർത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ജീർണിച്ച നിലയിലായതിനാൽ…

Read More

കൊളംബിയന്‍ കോട്ട പൊളിച്ച് മാര്‍ട്ടിനസ്, ‘കോപ്പയില്‍’ വീണ്ടും അര്‍ജന്റീന ‘കൊടുങ്കാറ്റ്!

മയാമി: പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ മെസിക്ക്, അവസാന ടൂര്‍ണമെന്‍റ് ആഘോഷമാക്കിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്‍റീനയുടെ കോപ്പ അമേരിക്ക 2024 കിരീടധാരണം. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്‌ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112-ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്‍റീനയുടെ കിരീടധാരണം. അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്.അടി, ഇടി, ചവിട്ട്…എല്ലാം നിറങ്ങതായിരുന്നു കളത്തിന് പുറത്തും അകത്തും കോപ്പ അമേരിക്ക ഫൈനല്‍ 2024. ടിക്കറ്റില്ലാതെ എത്തിയ കൊളംബിയന്‍ ആരാധകര്‍…

Read More

സ്പെയിൻ യൂറോ ചാമ്പ്യൻമാർ; കലാശപ്പോരിൽ ഇംഗ്ലണ്ടിനെ തകർത്ത് നാലാം കിരീടം

ബെര്‍ലിൻ: യുവേഫ യൂറോകപ്പ് കീരിടം ചൂടി സ്‌പെയിൻ. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് സ്പെയിൻ യൂറോ കപ്പിൽ നാലാം കിരീടമുയർത്തിയത്. നിക്കോ വില്ല്യംസും മികേല്‍ ഒയര്‍സവലും ആണ് സ്‌പെയിന് വേണ്ടി ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിനായി കോൾ പാല്‍മര്‍ ഗോള്‍ നേടി. തുടക്കം മുതല്‍ തന്നെ സ്‌പെയിന്‍ ആണ് കളം നിറഞ്ഞ് കളിച്ചത്. നാല് യൂറോ കിരീടങ്ങൾ നേടുന്ന ആദ്യ ടീം കൂടിയാണ് സ്പെയിൻ. ഒരു ഗോൾ പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി…

Read More

‘സേവ് സിപിഐ ഫോറം’; പാലക്കാട് സമാന്തര സംഘടന രൂപീകരിച്ച് സിപിഐ വിമതര്‍

പാലക്കാട്: പാലക്കാട് സിപിഐവിമതർ ചേർന്ന് സമാന്തര സംഘടന രൂപീകരിച്ചു. ‘സേവ് സിപിഐ ഫോറം’ എന്ന പേരിലാണ് സംഘടന നിലവിൽ വന്നത്. മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പാലോട് മണികണ്ഠന്‍ സെക്രട്ടറിയായി 45 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ 500 ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് നീക്കം. സിപിഐ ജില്ലാ നേതൃത്വം അഴിമതിയില്‍ മുങ്ങിയെന്ന് വിമതര്‍ വിമര്‍ശിച്ചു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ പിടിയിൽ

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ. അഴീക്കോട് മേനോൻ ബസാർ സമീറിനെയാണ് (24) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിളക്കുപറമ്പിൽ മദ്രസ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് പ്രണയം നടിച്ച് ഇയാൾ പലപ്പോഴായി ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സബ്ബ് ഇൻസ്പെക്ടർ കെ. സാലിം, ഗ്രേഡ് എഎസ്ഐ മിനി, സിപിഒ മാരായ ഗിരീഷ്, വിഷ്ണു എന്നിവരടങ്ങിയ…

Read More

വാഹനത്തിൽ കടത്താൻ ശ്രമിച്ചത് 20 കിലോ കഞ്ചാവ്; കോഴിക്കോട് മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ

കോഴിക്കോട്: റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. കൊയിലാണ്ടി ചെമ്പനോട് സ്വദേശി സിദ്ദീഖ് ഇബ്രാഹിം (32) , വടകര മരുതോങ്കര സ്വദേശി റംസാദ് പിഎം (38), കൂത്താളി സ്വദേശി മുഹമ്മദ് അസ്ലം (28) എന്നിവർ ആണ് പിടിയിലായത്. നീലേശ്വരത്തുനിന്ന് പെരുമണ്ണയിലേക്ക് കാറിൽ ചാക്കിൽ 20 കിലോ കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്. പ്രതികൾ സഞ്ചരിച്ചിരുന്ന റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് ചാക്കിലായിട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് നീലേശ്വരം സ്വദേശിയിൽ…

Read More

പ്രായം തോറ്റു ഗോപിദാസ് ജയിച്ചു; 77-ാം വയസിൽ പത്താം ക്ലാസ് പാസായി; അടുത്ത ലക്ഷ്യം പ്ലസ് ടു

അമ്പലപ്പുഴ: പഠനത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് താന്നിപ്പള്ളിച്ചിറ വീട്ടിൽ ഗോപിദാസ്. ചെറിയ പ്രായത്തിൽ സാധിക്കാൻ പറ്റാതെ പോയ അമ്മയുടെ ആഗ്രഹം 77-ാം വയസിൽ പൂർത്തിയാക്കിയിരിക്കുകയാണ് ഈ മകൻ. പക്ഷെ മകന്റെ വിജയം കാണാൻ അമ്മ ജീവനോടെയില്ല. പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ മൂന്ന് എ പ്ലസുകളോടെയാണ് ഗോപി ദാസ് വിജയിച്ചത്. സംസ്ഥാനത്ത് തുല്യതാ പരീക്ഷയെഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ഈ വാർധക്യകാലത്ത് ഗോപിദാസ് നേടി. പുന്നപ്ര…

Read More

സാരി ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങി അപകടം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൃശ്ശൂർ: സാരി ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്. പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. മകനോടൊപ്പം ബൈക്കിൽ പോകവേ പിന്നിൽ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial