Headlines

മകളുടെ വീട്ടിൽ നിന്ന് വരുന്നതിനിടയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

കൂറ്റനാട്: ആറങ്ങോട്ടുകരയിൽനിന്നു കാണാതായ വയോധികൻ പുഴക്കടവിൽ മരിച്ച നിലയിൽ. ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്‌ണൻ (77) ആണ് മരിച്ചത്. 29 ന് വൈകിട്ട് ഉണ്ണികൃഷ്ണൻ മകളുടെ വീട്ടിൽ പോയിരുന്നു. അവിടെനിന്ന് 4.15 ഓടെ മടങ്ങിയ ഉണ്ണികൃഷ്‌ണനെപ്പറ്റി പിന്നീടു വിവരമില്ലായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

കളിയിക്കാവിള കൊലപാതകം; ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളി

കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളി എന്ന സജികുമാർ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. കേസിലെ മറ്റു പ്രതികൾ കൊലപാതകത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. പണത്തിനു വേണ്ടിയുള്ള കൊലപാതകമെന്നാണ് കണ്ടെത്തൽ തമിഴ്നാട് പൊലീസിനെ കുഴപ്പിച്ച കളിയിക്കാവിള കൊലപാതകം അന്വേഷണം അവസാന ഘട്ടത്തിൽ എത്തി. ചുഴാറ്റുകോട്ട അമ്പിളി എന്ന സജികുമാർ തന്നെയാണ് എല്ലാത്തിനും പിന്നിലെന്ന് പൊലീസിന്റെ കണ്ടെത്തൽ. രണ്ടാം പ്രതിയായ സുനിൽകുമാർ ക്ലോറോഫോമും സർജിക്കൽ ബ്ലേഡും അമ്പിളിക്ക് എത്തിച്ചു നൽകി. എന്നാൽ കൊലപാതകത്തിനാണ് എന്ന്…

Read More

വെൺപാലവട്ടം അപകടം സഹോദരി സിനിക്കെതിരെ കേസെടുത്തു;ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ്

തിരുവനന്തപുരം:തിരുവനന്തപുരം വെൺപാലവട്ടത്ത് സ്കൂട്ടറിൽ നിന്നും വീണ് സിമി എന്ന യുവതി മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ച സഹോദരി സിനിക്കെതിരെ കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തിൽ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെൺകുഞ്ഞും സിനിയും ചികിത്സയിലാണ്. ദീർഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. രാവിലെ വെള്ളാർ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തത്….

Read More

‘ആർഡിഎക്സ്’ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി; ‘വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല

കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പൊലീസിൽ പരാതി നൽകിയത്.ആർഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. സിനിമയ്ക്കായി 6 കോടി രൂപയാണ് പരാതിക്കാരി നൽകിയത്. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. എന്നാൽ സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല എന്ന് പരാതിക്കാരി…

Read More

തൃശ്ശൂർ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; എതിരെ വന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ ഒഴിവായത് വൻ ദുരന്തം

തൃശ്ശൂര്‍: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് തീ പിടിച്ചത്. ഓടുന്ന ബസിൽ തീ പടർന്നതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. എതിരെ വന്ന യാത്രക്കാര്‍ തീ കണ്ട് ബഹളം വച്ചാണ് ബസ് നിർത്തിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയതോടെ തീ ആളിക്കത്തി. എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ്…

Read More

67 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തി; കരിപ്പൂരില്‍ 62 വയസുകാരന്‍ പോലീസിന്റെ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്തിയ 67 ലക്ഷം രൂപയുടെ സ്വർണമായി മധ്യവയസ്കനെ പിടികൂടി. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദ്(62) ആണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്തുവച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്. നാല് കാപ്‌സ്യൂളുകളാക്കി 964 ഗ്രാം സ്വര്‍ണമാണ് പ്രതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സ്വര്‍ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ശ്രമം…

Read More

കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്‌തു ;ജോസ് കെ മണിക്ക് രാജ്യസഭയിൽ രണ്ടാമൂഴം

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭ എംപിമാരായി സത്യപ്രതിജ്ഞ ചെയ്ത് ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ. രാവിലെ 11 മണിക്ക് ആണ് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂവരും സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്. പിപി സുനീർ സിപിഐ പ്രതിനിധിയാണ്. ജോസ് കെ മാണിക്ക് രാജ്യസഭയിൽ…

Read More

വടകരയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; അപകടം ലോകനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയപ്പോൾ

കോഴിക്കോട്: വടകരയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. വടകര ലോകനാർ കാവിൽ നീന്താനിറങ്ങിയ മേമുണ്ട സ്വദേശിയായ അഭിനവ് കൃഷ്ണ എന്ന വിദ്യാർത്ഥിയാണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. ചിറയുടെ ഒരുഭാഗത്തേക്ക് നീന്തി തിരികെ വരികയായിരുന്ന അഭിനവ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അഭിനവിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്തെടുത്തു; അഞ്ചു വർഷമായി പ്രണയത്തിലായിരുന്നെന്ന് വനിതാ ഡോക്ടർ

പട്‌ന: വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്തെടുത്തു. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാർഡ് കൗൺസിലറായ യുവാവിന്റെ ജനനേന്ദ്രിയമാണ് ഡോക്ടറായ യുവതി അറുത്തെടുത്തത്. ​ഗുരുതരാവസ്ഥയിലായ യുവാവ് പാട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 25 വയസുള്ള യുവതി കഴിഞ്ഞ അഞ്ചുവർഷമായി യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, വിവാഹത്തിന് നിർബന്ധിച്ചപ്പോൾ യുവാവ് ഇതിന് വിസമ്മതിച്ചു. ഒടുവിൽ കോടതിയിൽ രജിസ്റ്റർ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചു. പക്ഷേ, വിവാഹം രജിസ്റ്റർ…

Read More

പ്രമുഖ ബ്രാൻഡുകളുടെ സിഗരറ്റിൽ വ്യാജൻ; കൊച്ചിയിൽ പിടികൂടിയത് അനധികൃത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം

കൊച്ചി: കൊച്ചിയിലെ കാഞ്ഞൂരിൽ അനധികൃതമായി സൂക്ഷിച്ച വലിയ ലഹരി ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി. ഇതിൽ വലിയ അളവിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളുമുണ്ടായിരുന്നു. ഒരു സ്വകാര്യ സംഭരണ ശാലയിൽ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധിച്ചത്. അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങളുടെ വലിയ ശേഖരം ഇവിടെ കണ്ടെത്തി. ഇതിന് പുറമെയാണ് വലിയ സിഗിരറ്റ് ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇ-സിഗിരറ്റുകളുടെ ശേഖരവും ഉണ്ടായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial