Headlines

‘കുറുവ ദ്വീപിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി’; സർക്കാരിനോട് വിശദീകരണം തേടി കോടതി

കൊച്ചി: വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. ഇക്കോടൂറിസത്തിന്റെ ഭാഗമായി രണ്ട് കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെയാണ് സംസ്ഥാന സർക്കാർ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ വിശദീകരണം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലിൽ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെ വയനാട്ടിലെ എക്കോടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു….

Read More

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം, വിശദാംശങ്ങൾ

തിരുവനന്തപുരം: പ്ലസ്‌വൺ മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in/ -ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്…

Read More

പരിവാഹന്‍ സൈറ്റില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തില്ലേ?; ഉടന്‍ ചെയ്യുക; മുന്നറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും പണം ആവശ്യപ്പെട്ട് വന്നാല്‍ കൊടുക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഈ സര്‍ക്കാര്‍ അഴിമതിക്കെതിരാണ്. അഴിമതി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലുമോ ഏജന്‍സികളോ പണം ആവശ്യപ്പെട്ട് വന്നാല്‍ കൊടുക്കരുത്. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.ഇത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ പരാതി നല്‍കാന്‍ ടോള്‍ ഫ്രീ നമ്പര്‍ വരുന്നുണ്ട്. ഉടന്‍ തന്നെ…

Read More

അപകീര്‍ത്തിക്കേസ്; മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷ രൂപ പിഴയും

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അപകീര്‍ത്തി കേസില്‍ 5 മാസം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വികെ സക്സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. 13 വര്‍ഷം മുമ്പുള്ള കേസിലാണ് ഡല്‍ഹി കോടതിയില്‍ നിന്ന് വിധിയുണ്ടായിരിക്കുന്നത്. മേധാ പട്കറിന്റെ പരാമര്‍ശങ്ങള്‍ സക്സേനയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ പറഞ്ഞു. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാന്‍…

Read More

ഇനി തിരിച്ചെത്താനുള്ളത് 7,581 കോടിയുടെ 2000 രൂപ നോട്ടുകൾ; കണക്ക് നിരത്തി ആർബിഐ

ഡൽഹി: 7,581 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ടെന്ന് ആർബിഐ. അതേസമയം രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകൾ തിരിച്ചെത്തി. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. 7,581 കോടി രൂപ ഇപ്പോഴും പൊതുജനങ്ങളുടെ കയ്യിലാണുള്ളത്. കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. 2023 ഒക്‌ടോബർ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000…

Read More

‘പാർട്ടിയിലെ വിഭാഗീയത, സംസ്ഥാന ഭരണത്തോടുള്ള വിയോജിപ്പ്’; പൂക്കോട്ടൂരിലെ സി.പി.ഐയിൽ കൂട്ടരാജി

മലപ്പുറം: പാർട്ടിയിലെ വിഭാഗീയതയും, സംസ്ഥാന ഭരണത്തോടുള്ള വിയോജിപ്പും മൂലം പൂക്കോട്ടൂരിലെ സി.പി.ഐയിൽ കൂട്ടരാജി. പൂക്കോട്ടൂർ ലോക്കൽ കമ്മറ്റിക്ക് കീഴിലെ 50 മെമ്പർമാരും പാർട്ടിയിൽ നിന്നും രാജിവെച്ചതായി നേതാക്കൾ അറിയിച്ചു. പൂക്കോട്ടൂർ ലോക്കൽ കമ്മറ്റിയും, പുല്ലാര, വള്ളുവമ്പ്രം, മുസ്‌ലിയാർ പീടിക, കക്കടംമൽ ബ്രാഞ്ചുകളും പിരിച്ച് വിട്ടു. സി.പി.ഐ മലപ്പുറം മണ്ഡലം കമ്മറ്റിയിലുള്ള കടുത്ത വിഭാഗീയതയും രാജിക്ക് കാരണമായി. പാർട്ടി ഓഫീസുകളുടെ ബോർഡുകളും എടുത്ത് മാറ്റി. നേരിടുന്ന വിഷയങ്ങളിൽ സംസ്ഥാന കമ്മറ്റിക്ക് ഉൾപെടെ പരാതി നൽകിയിട്ടും പരിഹാരം ഇല്ലാത്തതിനലാണ് രാജിവെച്ചതെന്നും…

Read More

‘മേയറും കുടുംബവും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസം; ബസ്സിലെ മെമ്മറികാർഡ് കിട്ടാതിരുന്നത് നന്നായി’; രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ രൂക്ഷവിമർശവുമായി സിപിഎം ജില്ലാ കമ്മിറ്റി. മേയറുംയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസമാണ്. ബസ്സിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും നേതാക്കൾ വിമർശിച്ചു. കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ…

Read More

വെള്ളച്ചാട്ടത്തിൽ ഏഴംഗ കുടുംബം ഒലിച്ചുപോയി, 5 പേർ മരിച്ചു

മുംബൈ: ലോണാവാലയിൽ കനത്തമഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ഏഴംഗ കുടുംബം ഒലിച്ചുപോയി. അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്. ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. നിരവധി…

Read More

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂ‌ളിലെ നാല് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ് വേദനയും ഛർദിയും ഉൾപ്പെടുന്നതാണ് രോഗലക്ഷണങ്ങൾ. ആർക്കും ഗുരുതര ലക്ഷണങ്ങളില്ല സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. കുട്ടികൾ സ്കൂ‌ളിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിൾ ലാബിൽ പരിശോധനയ്ക്ക്…

Read More

‘ഭാരതീയ ന്യായ സംഹിത’ നിയമപ്രകാരമുളള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു; പുതിയ ക്രിമിനൽ നിയമപ്രകാരമുളള നടപടി റോഡ് തടസ്സപ്പെടുത്തിയതിന്

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ‘ഭാരതീയ ന്യായ സംഹിത’ പ്രകാരമുളള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. ഡൽഹിയിലെ ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് കേസെടുത്തത്. ഡൽഹി റെയിൽവേ സ്റ്റേഷന് അടുത്തുള്ള റോഡ് തടസ്സപ്പെടുത്തിയതിനാണ് തെരുവുകച്ചവടക്കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി ബിഹാർ സ്വദേശിയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസ് നിരവധി തവണ റോഡ് തടസ്സപ്പെടുത്തുന്നതിൽ നിന്ന് പ്രതിയോട് പിന്മാറാൻ പറഞ്ഞെങ്കിലും അയാൾ അതിന് കൂട്ടാക്കിയില്ല. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പുതിയ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 285…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial