Headlines

തിരൂരിൽ കഞ്ചാവ് വേട്ട; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ 12 കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

തിരൂർ: രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ 12.13 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ. പശ്ചിമബംഗാളിലെ ഭോട്ടാൻ ഗ്രാമത്തിലെ റയാൻ സ്വദേശി പാറുൽ ബീവി (38), പശ്ചിമബംഗാളിലെ ഹർട്ടുദ്ദേവ്വാൽ പിർത്തള സ്വദേശി അർജിന ബീവി (44) എന്നിവരും ഇവർക്ക് കഞ്ചാവ് കടത്താൻ ഓട്ടോയുമായെത്തിയ ഓട്ടോഡ്രൈവർ തെന്നല കൊടക്കൽ ചുള്ളിപ്പാറ ചെനക്കൽ വീട്ടിൽ റഫീഖും (38) ആണ് പിടിയിലായത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തിരൂർ റെയിൽവേസ്റ്റേഷൻ-സിറ്റി ജങ്ഷൻ റോഡിൽ ശനിയാഴ്ച പുലർച്ചെ നാലിനാണ് ഇവരെ പിടികൂടിയത്. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് ഇൻസ്‌പെക്ടർ…

Read More

ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കി; യുവതി ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഇവരുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ലൈംഗികബന്ധത്തിന് വിസമ്മതിച്ച തന്നെ കട്ടിലിൽനിന്ന് താഴെയിട്ട് ഇയാൾ ചവിട്ടിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേ സമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന്…

Read More

164 വർഷം പഴക്കമുള്ള മൂന്ന് നിയമങ്ങൾ ചരിത്രമാകുന്നു; ഇന്ന് അര്‍ധരാത്രി പിന്നിടുമ്പോള്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം

കൊച്ചി: നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമങ്ങൾ ചരിത്രമാക്കി ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.)164 വർഷം പഴക്കമുള്ള മൂന്നു നിയമങ്ങൾ ആണ് ഇതോടെ ചരിത്രമാകുന്നത്. ഐ.പി.സി.ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി.ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി.എൻ.എസ്.എസ്.), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ.) നിലവിൽ വരും. ഞായറാഴ്ച അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ…

Read More

കോഹ്ലിക്ക് പിന്നാലെ ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും

ന്യൂഡല്‍ഹി: വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന്‍ ഇതിലും നല്ല സമയമില്ല. എനിക്ക് ട്രോഫി വേണമായിരുന്നു. പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്, ഇതാണ് ഞാന്‍ ആഗ്രഹിച്ചതും സംഭവിച്ചതും. എന്റെ ജീവിതത്തില്‍ ഇതിനായിട്ടുള്ള കാത്തിരിപ്പായിരുന്നു. ഇത്തവണ അതിരു കടന്ന സന്തോഷമുണ്ട്’- രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പര്‍ 8…

Read More

ഡൽഹിയിൽ ദുരിതപ്പെയ്ത്ത്; മരണം 11 ആയി, ഇന്നും ഓറ‍ഞ്ച് അലർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബാദ്ലിയിലെ വെള്ളക്കെട്ടുള്ള അടിപ്പാതയിൽ ശനിയാഴ്ച രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടർന്ന് ഈ ഭാഗത്ത് വെള്ളക്കെട്ടാണ്. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഡൽഹിയിൽ ശക്തമായ മഴ…

Read More

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവർഷം ദുർബലമായെങ്കിലും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വടക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ന്യൂന മർദ്ദ പാത്തിയും നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ മഴ ലഭിക്കുക. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണെന്നും കേന്ദ്ര…

Read More

ഇന്ത്യക്കാകെ അഭിമാനം, ടി 20 യിൽ രണ്ടാം വിശ്വ കിരീടം നേടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് മോദിയും രാഹുലുമടക്കമുള്ളവർ

ദില്ലി : ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്ത്. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് അഭിമാനം എന്നും മോദി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ഇന്ത്യയുടെ രണ്ടാം വിശ്വ വിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടൂർണമെൻ്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുൽ…

Read More

ടി20 മതിയാക്കി വിരാട് കോലി! അവസാന ടി20 മത്സരമെന്ന് കിംഗ്; വിടപറയുന്നത് ആദ്യ ടി20 ലോകകപ്പ് നേട്ടത്തോടെ

   ബാര്‍ബഡോസ് : അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോക കിരീടം നേടിയ ശേഷമായിരുന്നു കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. തുടര്‍ന്ന് ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് കോലി വ്യക്തമാക്കി. കോലിയുടെ വാക്കുകള്‍… ”ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന…

Read More

ട്വന്റി20 ലോകകപ്പ്; കിരീടം ഇന്ത്യക്ക്

ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാനം വരെ പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു , ഇന്ത്യക്ക് വേണ്ടി  അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ഉറച്ച പിന്തുണ നൽകിയ അക്ഷർ പട്ടേലും ശിവം ദുബെയുമാണ് ഇന്ത്യക്ക്  ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ നേരിട്ട കോലി 76 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമയും…

Read More

ബസിൽ വിദ്യാർത്ഥിനിയോട് യാത്രക്കാരന്റെ ലൈം ഗീകാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി

കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യവേ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ മജീദ് (52) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാര്‍ത്ഥിനി തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകവേയാണ് അതിക്രമത്തിന് ഇരയായത്. അസുഖത്തിന്റെ അവശതയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിനിയെ ബസ് രാമനാട്ടുകര ബസ് സ്റ്റാന്റിലേക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial