Headlines

തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ 6 പേർക്കെതിരെ കേസ്

       തിരുവല്ല : തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി. ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാറിലാണ് സംഭവം. ബാർ ജീവനക്കാരടക്കം ആറ് പേർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൈമുട്ട് മറ്റൊരാളുടെ ദേഹത്ത് തട്ടി എന്ന ചെറിയ കാരണത്തിലാണ് തർക്കമുണ്ടായത്. ഇതാണ് ഒടുവിൽ വലിയ അടിപിടിയിലേക്ക് എത്തിയത്.ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി. ഒരാൾക്ക് താക്കോൽക്കൂട്ടം കൊണ്ട് ഇടിച്ചതിനെ തുടർന്ന് മുഖത്ത് പരുക്കേറ്റിട്ടുണ്ട്. അയാൾ നൽകിയ പരാതിയിലാണ് ആറ്…

Read More

യുവാവിൻ്റെ സ്കൂട്ടർ ഇടിച്ചിട്ട് കാറിൽ തട്ടിക്കൊണ്ടുപോയ കേസ്; അഞ്ച് പ്രതികൾ പിടിയിൽ

         കണ്ണൂർ : യുവാവിൻ്റെ സ്കൂട്ടർ ഇടിച്ചിട്ട് കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പ്രതികൾ പിടിയിൽ. പാണത്തൂർ സ്വദേശികളായ റയിസ്, ഷമ്മാസ്, അമാൻ, ഉനൈസ്, ജ്യോബിഷ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ഇന്നലെ തട്ടിക്കൊണ്ടുപോയത്. സൂറൂറിനെ മർദിച്ച ശേഷം കാസർകോട് ഭീമനടിയിൽ ഉപേക്ഷിക്കുകയായിരുന്നു. വാഹന വിൽപ്പനയിലെ തർക്കമാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം നടന്നുവരികയാണ്.

Read More

ബാലവേദി സർഗ്ഗോത്സവം സംഘടിപ്പിച്ചു

ചിറയിൻകീഴ്:ബാലവേദി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വിനോദ വിഞ്ജാന സർഗ്ഗേത്സവം സംഘടിപ്പിച്ചു. കവിയും നാടക,സിനിമാ ഗാനരചിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സുനിൽ മുരുക്കുംപുഴ അദ്ധ്യക്ഷനായിരുന്നു.        ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് ജോഷി മംഗലത്ത് കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ലഹരിവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽസബർമതി ക്ലാസ് നയിച്ചു. ബാലവേദി ജില്ലാ രക്ഷാധികാരിയും സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവുമായ എ.എസ്സ്. ആനന്ദ് കുമാർ, സി.പി.ഐ. മണ്ഡലം…

Read More

കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി; വൈദ്യുതാഘാതമേറ്റതായി സംശയം

ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയിൽ കേബിൾ ടിവി ടെക്നീഷ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജം​ഗ്ഷനിൽ താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്. വഴിയരികിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതായി സംശയം. രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്. ഇയാളുടെ കൈകളിൽ കേബിളുണ്ടായിരുന്നു എന്ന് ഇവർ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിലെത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സംഘം ചോദ്യം ചെയ്ത ശേഷമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാൻ ഡൽഹി കോടതി ബുധനാഴ്ച സി.ബി.ഐക്ക് അനുമതി നൽകി. പ്രത്യേക ജഡ്ജി അമിതാഭ് റാവത്തിന്‍റെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്. ജൂൺ 20ന് വിചാരണ കോടതി ഒരുലക്ഷം രൂപയുടെ ബോണ്ടിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 53000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52800 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6600 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5495 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില രണ്ട്…

Read More

വിവാഹത്തിൽ നിന്ന് പിന്മാറി; മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ വെെരാഗ്യത്തില്‍ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ് പിടിയില്‍. മലപ്പുറം കോട്ടക്കലില്‍ ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. അബു താഹിറിനെയാണ് പൊലീസ് പിടികൂടിയത്. എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വച്ചത്. യുവതിയുടെ വീടിന് നേരെ മൂന്ന് റൗണ്ട് വെടിതിർത്തു. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി. അബു താഹിറിന്റെ വിവാഹം യുവതിയുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ പെരുമാറ്റം മോശമായതിനാല്‍ നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് യുവതിയും കുടുംബവും പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ്…

Read More

ഇന്നും ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; രണ്ട് ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെയും ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴയെ തുടർന്ന് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ…

Read More

പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി; തീരുമാനം ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തില്‍

ഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം ഔദ്യോഗികമായി ലഭിച്ചിരുന്നില്ല. ഇത്തവണ ലോക്‌സഭയില്‍ 99 സീറ്റുകളാണ് കോണ്‍ഗ്രസിന് മാത്രമായി ലഭിച്ചിട്ടുള്ളത്. ബിജെപി കോട്ടകളായ പല മണ്ഡലങ്ങളിലും ഇന്ത്യ മുന്നണി കരുത്ത് കാണിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക്…

Read More

എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു. ഇനി മുഴു സമയ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു.എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial