ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളക്കെതിരെ കൊടിക്കുന്നിൽ സുരേഷ് പത്രിക നൽകി
ന്യൂഡൽഹി: നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് പാർലമെൻറ്റ് വേദിയായത്. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടക്കാൻ പോവുകയാണ്. കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിർളയ്‌ക്കെതിരെ ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നിൽ സുരേഷ് പത്രിക നൽകി. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്യാൻ ബിജെപി വിസമ്മതിച്ചതായി വേണുഗോപാൽ പറഞ്ഞു. രാജ്നാഥ്…

