‘രാഹുല്‍ നിരപരാധി, പറഞ്ഞതെല്ലാം നുണ’; പന്തീരാങ്കാവ് കേസില്‍ മൊഴിമാറ്റി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാ‍ർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുൽ നിരപരാധിയാണെന്ന് പരാതിക്കാരി പറഞ്ഞു. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെ അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യ…

Read More

എഐഎസ്എഫ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം:ഐടിഐകളിലെ പഠന സമയം 5 ദിവസമായി പുനഃക്രമീകരിക്കുക, പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ മുൻ വർഷത്തേത് പോലെ നടത്തുക, ഇ-ഗ്രാൻ്റ്, ഫെലോഷിപ്പുകൾ സമയബന്ധിതമായി വിതരണം ചെയ്യുക, കുടിയേറ്റ മേഖലയിലെ വിദ്യാർത്ഥികളുടെ ജാതി സർട്ടിഫിക്കറ്റ് പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ ഐ എസ് എഫ് സെക്രട്ടറിയേറ്റ് മാർച്ച്‌ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം രാഹുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ആർ എസ് രാഹുൽ…

Read More

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: നർത്തകൻ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി.കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം തള്ളിയത്. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും നിർദേശമുണ്ട്. ഹാജരായ അന്നേ ദിവസം തന്നെ സത്യഭാമയുടെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻ‌കൂർ ജാമ്യം തള്ളിയിരുന്നു. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്റ് പൊലീസ്…

Read More

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 20 കോടിയുടെ സ്വർണം; വിദേശ വനിതകളെ പിടികൂടി കസ്റ്റംസ്

മുംബൈ: സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് വിദേശ വനിതകൾ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്ത് നിന്നാണ് ഇവരെ കസ്റ്റംസ് പിടികൂടിയത്. 32.79 കിലോ സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. 20 കൂടിയോളം വിലമതിക്കുന്ന സ്വർണമാണ് പ്രതികൾ അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് നേരത്തെ ജൂൺ ഏഴിന് 3.91 കോടി രൂപ വിലമതിക്കുന്ന ആറ് കിലോയിലധികം സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കേരളത്തിലെ കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ മലയാളിയാണ്…

Read More

രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം; സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും നൽകും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടു സീറ്റുകൾ ഉറപ്പാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെ‍ഡി കടുത്ത വിമ‍ര്‍ശനമാണ് ഉന്നയിച്ചത്. നേരത്തെ നടന്ന ഉഭയകക്ഷി…

Read More

തിരൂരിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരൂർ: പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ആണ് സംഭവം.തൃപ്രങ്ങോട് കുട്ടമ്മാക്കില്‍ സ്വദേശി നെടുവഞ്ചേരി (പടിഞ്ഞാറയില്‍) മൊയ്തീന്‍ മകന്‍ ഫായിസ് (24) ആണ് തിരൂര്‍ പൂക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.തിരൂരിൽ നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിൻഹാജ് ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിലയിൽ ഫായിസിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം കുട്ടമാക്കിൽ…

Read More

മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

ഇംഫാല്‍: മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വാഹനം ആയുധധാരികളായ സംഘം ആണ് ആക്രമിച്ചത് . ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ പരിക്കേറ്റു. തിങ്കളാഴ്ച കങ്‌പോക്പി ജില്ലയിലാണ് സംഭവം. രാവിലെ 10.30-ന് ദേശീയപാത-37 ല്‍ വെച്ചാണ് സംഭവമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. അതേ സമയം സംഭവം അപലപനീയമാണെന്ന് ബിരേന്‍ സിങ് പ്രതികരിച്ചു. ഇത് മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണമാണ്. അതായത്…

Read More

നരേന്ദ്രമോഡി പ്രധാനമന്ത്രിയായി ചുമതലയേറ്റു : ആദ്യം ഒപ്പുവെച്ചത് കർഷക ബില്ലിൽ

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ച്ചയായ മൂന്നാംതവണ നരേന്ദ്രമോദി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം മോദി ആദ്യം ഒപ്പുവെച്ചത് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പിഎം കിസാന്‍ നിധി ബില്ലിലാണ്. ഓഫിസിലെ ഉദ്യോഗസ്ഥര്‍ മോദിയെ വരവേറ്റു. പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് നടക്കും. മോദിയുടെ നേതൃത്വത്തിലുള്ള 72 അംഗ കേന്ദ്രമന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഇന്നലെ വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങന്‍ലാണ് സത്യപ്രതിജ്ഞ ചെയ്തത്. മോദിക്കു പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരും…

Read More

ദേശീയപാതയ്ക്ക് വേണ്ടിയെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ: കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. പിലാത്തറയിൽ ദേശിയപാതയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിലാണ് യുവാവ് വീണത്. കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. എം.ജി.എം കോളേജ് കവലയിൽ ഹൈവെ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റിയാസ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു

Read More

ബാർ കോഴ ആരോപണത്തിൽ സ്തംഭിച്ച് നിയമസഭ, സ്പീക്കറുടെ ഇരിപ്പിടം മറച്ചും പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം : ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷപ്രതിഷേധത്തിൽ സ്‌തംഭിച്ച് നിയമസഭ. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ നടപടികൾ വേഗത്തിലാക്കി. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ടെന്ന് പ്രതീതിയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. മന്ത്രി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial