പന്നിയിറച്ചി വില കുത്തനെ ഉയർന്നേക്കും, കിലോയ്ക്ക് 500 രൂപ കടക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടിയേക്കും. നിലവിൽ 400 രൂപയ്ക്കാണ് പന്നിയിറച്ചി വ്യാപാരം നടക്കുന്നത്. ഇത് 500 രൂപയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പന്നിയിറച്ചിയുടെ ലഭ്യത കുറവിലാണ് വിലക്കയറ്റം. അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15 മുതൽ മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നിവരവ് തുടങ്ങിയിരിക്കുകയാണ്. എന്നാൽ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ഇതിന് പുറമെ ആഫ്രിക്കൻ പന്നിപ്പനി…

Read More

സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് നേതാക്കളെ അറിയിച്ച് സുരേഷ് ​ഗോപി

ഡൽഹി: സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി നേതാക്കളെ അറിയിച്ച് സുരേഷ് ​ഗോപി. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. ഏറ്റെടുത്ത സിനിമ പ്രോജക്ടുകൾ പൂർത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത നേതാക്കൾ സുരേഷ് ഗോപിയുമായി സംസാരിച്ചേക്കും. അതേസമയം, സിനിമയിൽ അഭിനയിക്കാനുള്ള സൗകര്യം കണക്കിൽ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം…

Read More

കാനിലെ അഭിമാന നേട്ടം; സന്തോഷ് ശിവൻ, കനി കുസൃതി, ദിവ്യപ്രഭ തുടങ്ങിയവർക്ക് മുഖ്യമന്ത്രിയുടെ ആദരവ്

തിരുവനന്തപുരം: സന്തോഷ് ശിവൻ, കനി കുസൃതി, ദിവ്യപ്രഭ തുടങ്ങിയവർക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്. 2024ലെ കാൻ ചലച്ചിത്രമേളയിൽ ഈ വർഷത്തെ കാൻ മേളയിൽ പിയർ അജെന്യൂ പുരസ്‌കാരമാണ് സന്തോഷ് ശിവൻ നേടിയത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഗ്രാൻറ് പ്രി പുരസ്‌കാരമാണ് നേടിയത്. ഇതിലെ മലയാളി അഭിനേതാക്കളാണ് കനി കുസൃതി, ദിവ്യപ്രഭ, ഹദു ഹാറൂൺ, അസീസ് നെടുമങ്ങാട്. ജൂൺ 13 ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി…

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 52,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6570 രൂപയായും തുടരുന്നു. വെള്ളിയാഴ്ച 54,080 രൂപയായി ഉയർന്ന് സ്വർണവില അടുത്തകാലത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞാണ് സ്വർണവില 52,560 രൂപയിലേക്ക് താഴ്ന്നിരുന്നു.ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്….

Read More

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി; കുന്നംകുളത്ത് മർദ്ദനമേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ കുന്നംകുളത്ത് അഞ്ഞൂരിൽ യുവാവ് മരിച്ചു. അഞ്ഞൂർ സ്വദേശി സ്വദേശി (29) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു. കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

കനത്ത പൊലീസ് സുരക്ഷയിൽ കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

കോഴിക്കോട്: പൊലീസ് സുരക്ഷയിൽ കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്നു രാവിലെ ഒമ്പത് മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചവരെ വോട്ടെടുപ്പും ഉച്ചക്ക് ശേഷം വോട്ടെണ്ണലും എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം എസ് എഫിൻറെ യു യു സി മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. എസ് എഫ് ഐയും എം എസ് എഫ് – കെ എസ് യു…

Read More

‘മുഖ്യമന്ത്രി മാറണം’; തോൽവിക്ക് പ്രധാന കാരണം ധാർഷ്ട്യമെന്ന് സിപിഐ വിമർശനം

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം മാറണമെന്ന് സി.പി.ഐ യോഗത്തിൽ ആവശ്യം. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തോൽവിക്ക് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. അതു പറയാനുള്ള ആർജ്ജവം സി.പി.ഐ കാട്ടണം. മുന്നണി കൺവീനർ ബി.ജെ.പി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു

Read More

നാലു വയസുകാരിയെ പീഡിപ്പിച്ചു; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്

കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. കസബ പൊലീസ് ആണ് കേസെടുത്തത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെ തുടർന്നാണ് കസബ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു. തുടർന്നാണ് നടനെതിരെ കേസെടുത്തത്. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജഗതി V/S ജഗതി, കോമഡി ടൈം എന്നീ പരിപാടികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്….

Read More

‘പൊതു പ്രവർ‌ത്തനം അവസാനിപ്പിക്കുന്നു!’- പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി. കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കുറിപ്പ്…

Read More

മൂന്നാംമൂഴത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി, മൂന്നാം മോദി സർക്കാർ ഇങ്ങനെ

ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബി ജെ പിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial