Headlines

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. മറ്റ് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം പുതുക്കിയ പാഠപുസ്തകങ്ങളെത്തും പതിവുപോലെ ഇത്തവണയും പ്രവേശനോത്സവവുമുണ്ട്. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി…

Read More

ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒരു ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള തീരത്ത് ഇന്നു…

Read More

പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനിടെ വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു

കോഴിക്കോട്: പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനിടെ വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു. കാട്ടുങ്ങൽ സ്വദേശി രാജൻ ആണ് മരിച്ചത്. പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ കുളത്തിൽ ഇറക്കും മുൻപ് രാജൻ നീന്താനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Read More

മദ്യം കുടിക്കാത്തത് പ്രകോപനമായി; അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ച് മകന്‍

തിരുവനന്തപുരം: മദ്യം കുടിക്കാന്‍ വിസമ്മതിച്ചതിന് അച്ഛനെ വെട്ടി മകൻ. വര്‍ക്കല മേലെവെട്ടൂര്‍ കയറ്റാഫീസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദാണ് (63) ആക്രമിക്കപ്പെട്ടത്. മകന്‍ പ്രിജിത്താണ് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല പൊലീസ് ആശുപത്രിയില്‍ എത്തി പ്രസാദിന്റെ മൊഴിയെടുത്തു. വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും.

Read More

വർക്കലയിൽ ഭാര്യയെയും മകനെയും തീകൊളുത്തി; പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഭാര്യയെയും മകനെയും തീകൊളുത്തി ഭർത്താവ് . പൊള്ളലേറ്റ ഭർത്താവ് ചെമ്മരുതി സ്വദേശി രാജേന്ദ്രൻ മരിച്ചു. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ. പിടിച്ചു പറിക്കിടെ യുവതിക്ക് പരിക്കേറ്റു. പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) നാണ് പരിക്ക് പറ്റിയത്. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചേങ്കോട്ടുകോണത്താണ് സംഭവം.ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്റ്റാച്യുവിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയ പ്രതി അനിൽകുമാർ യുവതിയുടെ കഴുത്തിൽ…

Read More

നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണു; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് ആണ് തകർന്നത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെയാണ് അപകടമുണ്ടായത്. സൺഷേഡ് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടയിൽ 3 തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി എടുത്തത്

Read More

വയോധിക മണിമലയാറ്റിൽ മുങ്ങിമരിച്ച നിലയിൽ; കാൽവഴുതി വീണതാകാമെന്ന് സംശയം

കോട്ടയം: വയോധിക മണിമലയാറ്റിൽ മുങ്ങിമരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. കാൽ വഴുതി പുഴയിൽ വീണതാകാമെന്നാണ് സംശയം. രാവിലെ 6 മണിയോടെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ മുരളീധരൻ നായർ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. പുഴയിൽ ഈ ഭാഗത്ത് ചെളി നിറഞ്ഞതിനാൽ പിന്നീട് തിരിച്ച് കയറാനാവാഞ്ഞതാകാം മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി…

Read More

തൃപ്രയാറിൽ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

തൃശ്ശൂർ: പിഞ്ചുകുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ് റയാനാണ് മരിച്ചത്. ഒന്നേകാൽ വയസായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹയ ഫാത്തിമ, മുഹമദ് അയാൻ എന്നിവരാണ് സഹോദരങ്ങൾ

Read More

മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം തടവും 5.85 ലക്ഷം പിഴയും; അമ്മയ്ക്കും അമ്മൂമ്മയ്ക്കും 10,000 പിഴ

മലപ്പുറം: പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിനതടവും 5,85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സംഭവം മറച്ചു വെച്ചതിന് അമ്മക്കും അമ്മൂമ്മക്കും പതിനായിരം രൂപ വീതം പിഴയും ചുമത്തി. പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവിയാണ് ശിക്ഷ വിധിച്ചത്. 2020 മേയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ പെൺകുട്ടി മറ്റ് ദിവസങ്ങളിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. 2020 മേയ് 21-നും തുടർന്നുള്ള രണ്ടു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial