Headlines

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും പിഴവ്; ബാലാവകാശ കമ്മീഷന് പരാതി നല്‍കി വിദ്യാര്‍ത്ഥിനിയുടെ കുടുംബം

കണ്ണൂര്‍: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ അധ്യാപകന് വീണ്ടും ഗുരുതര പിഴവ്. ജീവശാസ്ത്രത്തിന്‍റെ ഉത്തരക്കടലാസിലാണ് ഇത്തവണ പിഴവ് പറ്റിയത്. കണ്ണൂര്‍ കണ്ണപുരത്തെ വിദ്യാര്‍ത്ഥിനിക്കാണ് കിട്ടേണ്ട മാർക്ക് ലഭിക്കാതെ പോയത്. ഉത്തരക്കടലാസിന്‍റെ സ്കോര്‍ ഷീറ്റില്‍ 20ഉം 20ഉം കൂട്ടി 40 എന്നെഴുതേണ്ടതിന് പകരം 20 എന്നാണ് അധ്യാപകൻ എഴുതിയത്. വിഷയത്തിൽ വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും ബാലാവകാശ കമ്മീഷന് പരാതി നൽകി. എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തിനിടെ അധ്യാപകൻ മാര്‍ക്ക് കൂട്ടിയതിലാണ് വീണ്ടും പിഴവ് സംഭവിച്ചതായി പരാതി ഉയര്‍ന്നത്. എല്ലാ വിഷയത്തിനും പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്‍റെ…

Read More

ആദ്യമെണ്ണുക പോസ്റ്റല്‍ ബാലറ്റുകളിലെ പിന്നീട് വോട്ടിങ് യന്ത്രത്തിലെയും; വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ആണ് ഉണ്ടാവുക. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ…

Read More

പരമ്പരാഗത രീതികളെ പൊളിച്ചെഴുതി മൂന്നാം ക്ലാസ്സ് പാഠപുസ്തകം; വൈറലായി അമ്മയ്‌ക്കൊപ്പം അടുക്കളയിൽ ജോലി ചെയ്യുന്ന അച്ഛന്റെ ചിത്രം

തിരുവനന്തപുരം: പരമ്പരാഗത രീതികളെ പൊളിച്ചെഴുതി പുത്തൻ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ. പുസ്തകത്തിലെ ഒരധ്യായത്തിലെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചകൾക്ക് തുടക്കമിട്ടത്.ചിത്രത്തിൽ അമ്മയ്‌ക്കൊപ്പം അടുക്കളയിലെ ജോലിക്ക് സഹായിക്കുന്ന അച്ഛനും അപ്പം രണ്ടുമക്കളെയും കാണാം. അമ്മ ദോശ ചുട്ടെടുക്കുകയും അച്ഛൻ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയിൽ പിടിച്ച് ആൺകുട്ടി അച്ഛന്റെ പ്രവൃത്തി നോക്കിനിൽക്കുന്നതും ചിത്രത്തിൽ കാണാം. പെൺകുട്ടി അലമാരയിൽ നിന്ന് സാധനങ്ങളെടുക്കുകയും ചെയ്യുന്നു. പരമ്പരാഗത രീതികളെ മറികടക്കുന്നതാണ് പുതിയ ചിത്രമെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു. നേരത്തെ…

Read More

അയൽവാസികളായ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ 51 വയസുകാരൻ അറസ്റ്റിൽ

കോഴിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ. അയൽവാസികളായ 2 പെൺകുട്ടികളെയാണ് പ്രതി സ്വന്തം വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. പീഡന വിവരം കുട്ടികൾ സുഹൃത്തുക്കളോട് പറയുകയും ഇവർ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read More

കാസർകോട് വയോധിക കിണറ്റിൽ വീണ് മരിച്ചു

കാസർകോട്: വയോധിക കിണറ്റിൽ വീണ് മരിച്ചു. കാഞ്ഞങ്ങാടാണ് സംഭവം. 80 വയസ്സുള്ള നാരായണി ആണ് മരിച്ചത്. രാവിലെ നാരായണിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വയോധികയെ കിണറ്റിൽ വീണനിലയിൽ കണ്ടത്. ഇന്ന് രാവിലെ വീട്ടുപറമ്പിലെ ഉപയോഗ്യശൂന്യമായ കിണറ്റിലാണ് വീണത്. പരേതനായ പൊക്കന്‍റെ ഭാര്യയാണ് നാരായണി.

Read More

ജലസേചന വകുപ്പ് 1000 രൂപ കുടിശ്ശിക അടച്ചില്ല; ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: വൈദ്യുതി ബില്ലിന്റെ കുടിശിക അടയ്ക്കാത്തതിനാൽ ജലസേചന വകുപ്പിന്റെ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതിബന്ധമാണ് വിഛേദിച്ചത്. 1000 രൂപയായിരുന്നു കുടിശികയായി ഉണ്ടായിരുന്നത്. സാധാരണ ട്രഷറി വഴിയാണ് പണം നല്‍കിയിരുന്നത്. ഇന്നലെ ഡിഇഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. ഈ ഓഫീസിലെ ഫ്യൂസൂരുന്നത് ഇത് രണ്ടാം തവണയാണ്. 24016 രൂപയായിരുന്നു ഡിഇഒ ഓഫീസിലെ കുടിശ്ശിക. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ്…

Read More

അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ പോലീസിൽ പരാതി; ഒത്തുതീർപ്പാക്കാൻ ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് 20 ലക്ഷം; യുവതി ഉൾപ്പെടെ മൂന്നുപേരെ പിടികൂടി പോലീസ്

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടി പോലീസ്. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. റീൽസ് കണ്ട് അശ്ലീല സന്ദേശമയച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ യുവാവില്‍ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ…

Read More

മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിൻകര : മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ്…

Read More

യുവതിക്ക് നേരെ ലൈംഗിക അതിക്രമം; റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി

കോഴിക്കോട് പയ്യോളിയിൽ ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി.പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പുറത്താക്കിയത്. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർത്ഥിയും കെ എസ് യു പ്രവർത്തകനുമായിരുന്നു. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

Read More

എയർ ഹോസ്റ്റസുമാർക്ക് 50,000 രൂപ; വിദേശ കറൻസിയും കടത്തി; പ്രതിഫലം 2 ലക്ഷം രൂപ; സുഹൈലിന്റെ മൊഴി

എയർ ഹോസ്റ്റസുമാർ വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓരോ തവണയും രണ്ട് ലക്ഷം രൂപ വീതം പ്രതിഫലമായി ലഭിക്കുമെന്ന് പിടിയിലായ ക്യാബിൻ ക്രൂ അംഗം സുഹൈൽ മൊഴി നൽകി. എയർ ഹോസ്റ്റസുമാർക്ക് അമ്പതിനായിരം രൂപയും ലഭിക്കുമെന്ന് സുഹൈലിന്റെ മൊഴിയിൽ പറയുന്നു. സ്വർണത്തിന് പുറമേ വിദേശ കറൻസിയും കടത്തിയതായി സുഹൈൽ. വിദേശത്ത് നിന്ന് യാത്രക്കാർ കടത്തുന്ന സ്വർണമാണ് എയർ ഹോസ്റ്റസുമാർ പുറത്തെത്തിക്കുക. വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാർ സ്വർണം ഉപേക്ഷിക്കുമെന്ന് സുഹൈൽ പറയുന്നു. എയർ ഹോസ്റ്റസുമാരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial