കര്‍ഷക പ്രക്ഷോഭം കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച; നാളെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാൻ തീരുമാനം
ഛണ്ഡീഗഡ്: കാർഷിക നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ കുട്ടായ്മ സംഘടിപ്പിക്കുന്ന പ്രക്ഷോഭം വീണ്ടും കടുപ്പിക്കും. ഹരിയാനയിലും പഞ്ചാബിലും പ്രക്ഷോഭം തുടങ്ങാൻ ഒരുങ്ങുകയാണ് കര്‍ഷകർ. നാളെ പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാൻ തീരുമാനം ആയി. ഹരിയാനയില്‍ മന്ത്രിമാരുടെയും വീടുകള്‍ വളയാനും തീരുമാനിച്ചതായി സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു. രാവിലെ 12 മുതൽ വൈകീട്ട് 4 വരെയാണ് ധർണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. ഭഗവന്ത് മാൻ സര്‍ക്കാര്‍ കർഷകരെ അറസ്റ്റ് ചെയ്യുന്നത്…

