കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഉപദ്രവിച്ചയാളെ പൊലീസിന് കൈമാറി 22 വയസുകാരി, അറസ്റ്റ്
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈം ഗികാതിക്രമം. ചാവടിക്കുന്നുമ്മൽ അൻവർ (46) എന്നയാളാണ് പെൺകുട്ടിയെ കയറിപിടിച്ചത്. മനോധൈര്യം കൈവിടാതെ യുവതി തന്നെ ഉപദ്രവിച്ചയാളെ തടഞ്ഞുവയ്ക്കുകയും ഒടുവിൽ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസ് അൻവറിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ്…

