Headlines

കോഴിക്കോട്ട് വാട്സാപ്പിലൂടെ 92 ലക്ഷം തട്ടി; തട്ടിപ്പ് വൻ ലാഭം വാഗ്ദാനം ചെയ്ത്

കോഴിക്കോട് : ഓൺലൈൻ തട്ടിപ്പിലൂടെ മാളിക്കടവ് സ്വദേശിക്ക് നഷ്‌ടമായത് 92 ലക്ഷത്തിലധികം രൂപ. ഓഹരി വിപണിയിലൂടെ അമിതലാഭം വാഗ്ദാനം ചെയ്താണ് കോഴിക്കോട് മാളിക്കടവ് സ്വദേശിയുടെ ലക്ഷങ്ങൾ ഓൺലൈൻ സംഘം തട്ടിയെടുത്തത്. വാട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് 61 കാരനെ കബളിപ്പിച്ചത്. മാർച്ച് പത്തിനും ഈ മാസം നാലിനും ഇടയിലായി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി.മലപ്പുറം ന്യൂസ്.വാട്സാപ്പ് ഗ്രൂപ്പുകൾ കൂടാതെ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും ഓഹരി നിക്ഷേപമെന്ന പേരിൽ ഇദ്ദേഹത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി…

Read More

അറിവും അനുഭവങ്ങളും ജീവിതത്തിന് ശക്തി പകരുന്നു :
രാധാകൃഷ്ണൻ കുന്നുംപുറം

ചിറയിൻകീഴ് :ചിത്തിരത്തോണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ  സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനകളരിയും ബാലവേദി സംഗമവും നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.പുതിയ തലമുറ വായനയിലൂടെ സമൂഹത്തിനെ അറിഞ്ഞും മുന്നോട്ട് വരണമെന്നും അറിവും അനുഭവവും പരസ്പര സ്‌നേഹം കുട്ടികൾ മുഖമുദ്രയാക്കണമെന്നും രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രന്ഥശാല പ്രസിഡൻ്റ് മനോജ്.ബി. ഇടമന അധ്യക്ഷനായി. പ്രൊഫ.സജീവ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. അഭിജിത്ത് പ്രഭ നാടൻപാട്ടുകൾ അവതരിപ്പിച്ചു. സെക്രട്ടറി സുനിത ഭായ്, അജിത് പ്രസാദ്, ടി. അനിൽകുമാർ,…

Read More

ഇന്ന് വിവാഹം; പൊലീസ് ഉദ്യോഗസ്ഥനായ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കാശ്‌മീരിൽ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇന്നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ രാത്രി ഷബിന്റെ വീട്ടിൽ വിവാഹസത്‌കാരമുണ്ടായിരുന്നു. അ‌ർദ്ധരാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയശേഷം ഷബിന് ഫോൺ കോൾ വന്നു. തുടർന്ന് സംസാരിച്ചുകൊണ്ടുതന്നെ യുവാവ് മുറിയിലേയ്ക്ക് പോയി. നവ വധുവാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.ഇന്ന് രാവിലെ 4.45ഓടെ ഫോട്ടോ ഷൂട്ടിനായി മക്രേരി അമ്പലത്തിൽ പോകാനായി വീട്ടുകാർ…

Read More

ശബരിമല സ്വർണക്കൊള്ളയിൽ വിശദമായ തുടരന്വേഷണം വേണ്ടിവരും, ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ അനുവദിക്കില്ല

ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്നും വിശദമായ തുടരന്വേഷണം വേണ്ടിവരുമെന്നും കെ മുരളീധരൻ. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു നിയുക്ത ദേവസ്വം മന്ത്രി. ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു ശബരിമല സ്വർണക്കൊള്ളയിൽ നിലവിലുള്ള അന്വേഷണം തൃപ്‌തികരമല്ല. വിശദമായ തുടരന്വേഷണം വേണ്ടിവരും. ദേവസ്വത്തിൽ നിന്നും ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ ആരെയും അനുവദിക്കില്ല.’ അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് രണ്ടാമത് മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മുൻപ് മന്ത്രിസ്ഥാന ചർച്ചയ്‌ക്കിടെ അദ്ദേഹം കോൺഗ്രസ്…

Read More

ഗാർഹിക എൽ പി ജി യുടെ വിലയും 60 രൂപ വരെ വർധിക്കുമെന്ന് റിപ്പോർട്ട്

ദില്ലി :പെട്രോൾ, ഡീസൽ, സി എൻ ജി വിലവർധനവിന് പിന്നാലെ ഗാർഹിക എൽ പി ജിയുടെയും വില വർധിക്കുമോ എന്ന് ആശങ്കയിൽ രാജ്യം. ഗാർഹിക എൽ പി ജിക്ക് 60 രൂപ വരെ വർധിക്കും എന്നാണ് റിപ്പോർട്ട്. ഗാർഹിക എൽ പി ജി വില കൂടി വർധിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും. നിലവിലെ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിപക്ഷം പാർട്ടികളുടെ വിമർശനം ശക്തമാണ്. അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന ഒരു എൽ പി ജി ടാങ്കർ കൂടി ഉടൻ…

Read More

ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 24കാരിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി

തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഒന്നാം പ്രതി പെരുങ്കടവിള പുലിക്കോട്ടുകോണം സ്വദേശി ഉണ്ണിയെന്ന് വിളിക്കുന്ന വിപിൻ കുമാർ (29), രണ്ടാംപ്രതി കൊല്ലയിൽ അമരവിള സ്വദേശി സജിൻ (28) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ഏപ്രിൽ 11ആം തീയതി സജിന്റെ ആളൊഴിഞ്ഞ വീട്ടിലേക്ക് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ജി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്….

Read More

നവകേരള യാത്ര രക്ഷാ പ്രവർത്തനം; പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. ആദ്യത്തെ മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ’15-12-2023ന് നവകേരള പരിപാടിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ആലപ്പുഴ എത്തിയപ്പോൾ, റോഡരികിൽ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ വളഞ്ഞിട്ട് ആക്രമിച്ച സംഭവം കേരളത്തെ നടുക്കിയ ഒന്നാണ്. സംഭവത്തിൽ പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ്…

Read More

അഴിക്കോട്  പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം.

കണ്ണൂർ: അഴിക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം. ഉബൈദിൻ്റെ മകൻ അമാൻ ആണ് മരിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പൊട്ടാതെ കിടന്ന പടക്കങ്ങൾ എടുത്ത് പൊട്ടിക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത് എന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. പരിസരപ്രദേശങ്ങളിൽ ആഘോഷം നടന്നയിടങ്ങളിൽ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടിൽവെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നു കുട്ടികൾ എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുട്ടികൾക്ക് എവിടെനിന്നാണ് പടക്കങ്ങൾ ലഭിച്ചതെന്നു വ്യക്തമല്ല, ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്ന് വളപട്ടണം…

Read More

വിഡി സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് മന്ത്രിസഭ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ 10 മണിക്ക്

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലോക്ഭവനിലെത്തി വിഡി സതീശന്‍ കൈമാറി. വകുപ്പുകള്‍ സംബന്ധിച്ച പട്ടിക സത്യപ്രതിജ്ഞയ്ക്കു ശേഷം സതീശന്‍ ഗവര്‍ണര്‍ക്ക്…

Read More

സര്‍ക്കാർ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ പ്രസവിച്ച് യുവതി

ന്യൂഡൽഹി: ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ സഹായം ലഭിക്കാഞ്ഞതിനെത്തുടർന്ന് സര്‍ക്കാർ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ പ്രസവിച്ച് യുവതി. ഫരീദാബാദിലെ സെക്ടർ 3-ലുള്ള ആശുപത്രിയിൽ പുലർച്ചെ 1.40 ഓടെയാണ് സംഭവം. പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ബാലേഷ് എന്ന യുവതിയാണ് ചികിത്സ കിട്ടാതെ പാർക്കിങ്ങിൽ പ്രസവിച്ചത്. രാത്രി വൈകിയും വൈദ്യസഹായം ലഭിക്കാത്തതുകൊണ്ടാണ് പാർക്കിങ്ങിൽ പ്രസവിക്കേണ്ടി വന്നതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. യുവതിയും കുടുംബവും രാത്രിയാണ് ആശുപത്രിയിലെത്തിയത്. അവർ ആശുപത്രിയിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അടിയന്തര സഹായത്തിനായി ഡോക്ടർമാരോ നഴ്സുമാരോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. വാതിലിൽ തട്ടിവിളിച്ചിട്ടും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial