Headlines

ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകൻ അനസ് ആണ് മരിച്ചത്. ഉമ്മനഴിയിലെ ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

Read More

ഡൽഹിയിൽ വീണ്ടും സിഎൻജി വിലക്കയറ്റം; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ വർധന

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള ഊർജ്ജ വിപണിയെ ബാധിക്കുന്നതിനിടെ ഡൽഹിയിൽ വീണ്ടും സിഎൻജി വില കൂട്ടി. കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ചതോടെ തലസ്ഥാന നഗരിയിലെ പുതിയ സിഎൻജി നിരക്ക് 80.09 രൂപയായി. രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്. പുതിയ വർധനവോടെ ഡൽഹി-എൻസിആർ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർക്കും സാധാരണ യാത്രക്കാരർക്കും അധിക സാമ്പത്തിക ഭാരം ഉണ്ടാകും. നോയിഡ, ഗാസിയാബാദ് മേഖലകളിൽ സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായി ഉയർന്നു. മേയ് 15-നാണ് കമ്പനികൾ ആദ്യം…

Read More

ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക തയ്യാറായി

കോഴിക്കോട്: സതീശൻ മന്ത്രിസഭയിലേക്ക് ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക തയ്യാറായി. വിമർശനങ്ങളും പാർട്ടിക്കുള്ളിലെ സമ്മർദ്ദങ്ങളും ശക്തമായ സാഹചര്യത്തിൽ പി.കെ. ബഷീറിനെ അവസാന നിമിഷം മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാരായി പരിഗണിക്കപ്പെടുന്നത്. പട്ടിക നിയുക്ത മുഖ്യമന്ത്രിക്കു കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങള്‍ അറിയിച്ചു. അവസാന ഘട്ടം വരെ മന്ത്രിസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന കുറ്റ്യാടി എംഎൽഎ പാറക്കൽ…

Read More

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

Read More

ജനസംഖ്യ കൂട്ടാൻ ആന്ധ്ര: മൂന്നാം കുട്ടിക്ക് 30,000 രൂപ, നാലാം കുട്ടിക്ക് 40,000 രൂപ ധനസഹായം; ചന്ദ്രബാബു നായിഡു

ആന്ധ്രപ്രദേശിലെ കുറഞ്ഞുവരുന്ന ജനസംഖ്യാ വളർച്ചാ നിരക്ക് പരിഹരിക്കാൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കൂടുതൽ കുട്ടികളുണ്ടാകാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങൾക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും ധനസഹായം ലഭിക്കുമെന്നും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഒരു മാസത്തിനകം സർക്കാർ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയിൽ ‘സ്വർണ്ണാന്ധ്ര–സ്വച്ഛാന്ധ്ര’ ശുചിത്വ പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. രണ്ടാമത്തെ കുട്ടിയുണ്ടാകുന്ന ദമ്പതികൾക്ക്…

Read More

സുവോളജി, ബോട്ടണി ചോദ്യങ്ങൾ തയാറാക്കി അധ്യാപിക തന്നെ ചോർത്തി; കേന്ദ്രത്തെ വെട്ടിലാക്കി വീണ്ടും അറസ്റ്റ്, ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

     മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിരോധത്തിലായി കേന്ദ്രസർക്കാരും എൻടിഎയും. പരീക്ഷ പേപ്പർ തയാറാക്കാൻ നിയോഗിച്ച പൂനെ സ്വദേശിയായ ബയോളജി അധ്യാപിക മനീഷ ഗുരുനാഥയെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യപ്പേപ്പർ പരിഭാഷപ്പെടുത്തിയ അധ്യാപകരിലേക്കും സിബിഐ അന്വേഷണം നീളുകയാണ്. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെയുള്ള വിദ്യാർത്ഥികളുടെ ആത്മഹത്യ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സർക്കാരിനെതിരായ നിലപാട് കടുപ്പിക്കുകയാണ്. വിദ്യാർത്ഥികളെ കൊല ചെയ്തത് സർക്കാരെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. രാജ്യത്തിന് ആകെ നാണക്കേടുണ്ടാക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിരോധത്തിലായിരിക്കുയാണ് മോദി…

Read More

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പ‍ർ വാങ്ങി, പക്ഷേ മകന് 720ല്‍ ആകെ കിട്ടിയത് 107 മാർക്ക് മാത്രം; ഒരു കുടംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ

      ന്യൂഡൽഹി : നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള ‘ഗസ് പേപ്പർ’ സംഘടിപ്പിച്ച് കോച്ചിംഗ് സെന്‍ററുകൾ വഴി വിതരണം ചെയ്ത ദിനേഷ് ബിവാൽ, സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിന്‍റെ മൂത്ത മകൻ വികാസ് എന്നിവരാണ് പിടിയിലായത്. ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളെ ഏകോപിപ്പിക്കുന്നതിനുമായി സിക്കാറിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പരീക്ഷയ്ക്ക്…

Read More

നിർബന്ധിച്ച് മത്സരിപ്പിച്ച് തോൽപ്പിച്ചു വീണാ ജോർജ്ജ്;പിണറായിക്കും സംസ്‌ഥാന സെക്രട്ടറിക്കും എറണാകുളം ജില്ലാ കമ്മിറ്റിയിലും രൂക്ഷവിമർശനം

പത്തനംതിട്ട: സിപിഎം സ്ഥാനാർഥി നിർണയത്തിനെതിരെ മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രംഗത്ത്. മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ നേതൃത്വം അത് പരിഗണിച്ചില്ലെന്നും നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നുമാണ് അവർ പറഞ്ഞത്. ഇക്കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണ ജോർജ്ജ് ഇക്കാര്യം പറഞ്ഞത് ഇതിനിടെ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകൾക്കു പിന്നാലെ എറണാകുളത്തും പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എന്നിവരുടെ പ്രവർത്തനശൈലിയാണ് ജില്ലയിലെ…

Read More

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട രാജധാനി എക്സ്പ്രസിൽ തീ പിടിത്തം; അപകടം രാജസ്ഥാനത്തിലെ കോട്ടയിൽ

ജയ്പുര്‍: തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീ പിടിത്തം. രാജസ്ഥാന് സമീപം കോട്ടയില്‍ വെച്ചായിരുന്നു അപകടം. പുലര്‍ച്ചെ 5.15ടെയായിരുന്നു തീ പിടിത്തമുണ്ടായത്. ട്രെയിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. ട്രെയിനിന്റെ എസി കോച്ചിന് തീ പിടിച്ച് തൊട്ടുപുറകിലത്തെ ബോഗിയിലേക്ക് തീ പടരുകയായിരുന്നു. അപകട കാരണം വ്യക്തമല്ല വെള്ളിയാഴ്ച തിരുവാനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിനാണ്. നിരവധി മലായാളി യാത്രക്കാര്‍ യാത്ര ചെയ്യുന്ന ട്രെയിനാണിത്. അപകടത്തിന്റെ കാരണം വ്യക്തമല്ല….

Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച ദുരന്തത്തിൽ ദുരൂഹത;പെട്രോൾ ടാങ്കിൽ ചേർച്ചയില്ല

കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച ദുരന്തത്തിൽ ദുരൂഹത അകലുന്നില്ല. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തീപിടിക്കാനുള്ള വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പെട്രോൾ ടാങ്കിൽ ചോർച്ചയില്ലെന്നും എൻജിൻ റേഡിയേറ്റർ ഭാഗത്തോ സി യൂണിറ്റിലോ തകരാർ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ അപകടകാരണം വ്യക്തമാകൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു നാടിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial