Headlines

അവയവ മാഫിയയിൽ ഉന്നതരും; 15 ലക്ഷം പറയും, 6 കൊടുക്കും; പരാതിപ്പെട്ടാൽ ഗുണ്ടകളെത്തും

കൊച്ചി  അവയവദാന തട്ടിപ്പിന് പൊലീസിലെയും റവന്യു വകുപ്പിലെയും ചില ഉന്നതരും ഡോക്ടർമാർ അടക്കമുള്ളവരും മുഹമ്മദ് നജീബ് കല്ലട്രയേയും കൂട്ടരേയും സഹായിച്ചിരുന്നതായി വിവരം. നജീബിന്റെ ഫ്ലാറ്റിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ഡയറിയില്‍ ഇവരില്‍ പലരുടേയും പേരുണ്ട്. അതിനിടെ, അവയവ മാഫിയയുടെ ആലപ്പുഴ ജില്ലയിൽ റാക്കറ്റിന്റെ പ്രധാന ഏജന്റുമാരായിരുന്ന, അരൂരിൽ താമസിച്ചിരുന്ന സഹോദരങ്ങൾ രാജേഷിനും രമേഷിനുമായുള്ള അന്വേഷണം തുടരുകയാണ്. കാസർകോട് കൽനാട് നിഹമത്ത് മൻസിലിൽ നജീബ് കഴിഞ്ഞ 3 വർഷമായി അവയവ മാഫിയയുടെ ഭാഗമാണെന്നാണ് വിവരം. നജീബിന്റെ കീഴിലായിരുന്നു രാജേഷും…

Read More

മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നത് തിരിച്ചടിയായി;BJP കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും വിമർശനം

ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ യോഗത്തിൽ പറഞ്ഞു. കഴക്കൂട്ടവും ചാത്തന്നൂരും അതിന്ഉദാഹരണമാണ്. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ സഭക്കെതിരായ പരാമർശത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും നേരെയും വിമർശനം ഉയർന്നു. പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ട്….

Read More

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് അടുത്തവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ രീതിയില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചു. നിലവിലെ ഒ.എം.ആര്‍ ഷീറ്റ് അടിസ്ഥാനത്തിലുള്ള പരീക്ഷാ രീതിക്ക് പകരമായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം കൊണ്ടുവരുന്നത്.. നീറ്റ് യു.ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും സുരക്ഷയും വര്‍ധിപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.. ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ്…

Read More

പ്രൊഫസർ നബീസ ഉമ്മാൾ അനുസ്മരണവും, എസ് എസ് എൽ സി പരീക്ഷയിൽ
ഉന്നത വിജയം കരസ്ഥമാക്കിയ
വിദ്യാർത്ഥികൾക്ക് അനുമോദനവും  സംഘടിപ്പിച്ചു

നെടുമങ്ങാട് :മലയാളത്തിന്റെ അക്ഷരമുത്തക്ഷിയും, കഴക്കൂട്ടം മുന്‍ എംഎൽഎയും, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സനും, ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയഅധ്യാപികയും, നെടുമങ്ങാട് പത്താംകല്ല് സ്വദേശിയുമായ പ്രൊഫസർ നബീസ ഉമ്മാളിന്റെ മൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരള സാംസ്കാരിക സംഘം തിരുവന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും,  എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവിദ്യാർത്ഥികൾക്ക് അനുമോദന യോഗവും സംഘടിപ്പിച്ചു.ആർ എസ് പി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, ബേബി ജോൺ സാംസ്കാരിക നിലയത്തിന്റെവൈസ് ചെയർമാനുമായസന്തോഷ് ഭദ്രൻ  ചടങ്ങ്…

Read More

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; മകനും വെട്ടേറ്റു

പെരുമ്പാവൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ അംബികയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു. മകൻ സനലിനും വെട്ടേറ്റിട്ടുണ്ട്. സനലിനെ ഗുരുതര പരുക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബികയെ വെട്ടുകത്തി പോലുള്ള മാരക ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇവരുടെ ശരീരത്തിൽ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണു വിവരം

Read More

കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ
കയ്യിൽ നിന്ന് പണം നൽകുമെന്ന് പ്രതികരണം

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസി ബസില്‍ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു അതേസമയം സൗജന്യ ടിക്കറ്റ് നല്‍കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയില്‍ പ്രതിഷേധിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വനിതാ കണ്ടക്ടര്‍ സൗജന്യ ടിക്കറ്റ് നല്‍കി. ഇതിന് പകരമായി സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കുമെന്ന് കണ്ടക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍…

Read More

മുഖ്യമന്ത്രിക്കിനി വെളുത്ത കാർ പിണറായി ഉപയോഗിച്ച കറുത്ത കാറുകൾ പൊലീസ് ഏറ്റെടുത്തു;മുഖ്യമന്ത്രിയായി അധികാരമേറ്റാൽ തനിക്ക് എസ്കോർട്ട് ആവശ്യമില്ലെന്ന് സതീശൻ ഡിജിപിയെ അറിയിച്ചു

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി.സതീശന് വെളുത്ത കാർ നൽകാൻ ആലോചന. പിണറായി വിജയൻ ഉപയോഗിച്ച കറുത്ത കാറുകൾ പൊലീസ് ഏറ്റെടുത്തു. സൗകര്യങ്ങളേറിയ കിയ കാർണിവർ കാറാണ് പിണറായി വിജയൻ ഉപയോഗിച്ചിരുന്നത്. മുൻപ് ഉപയോഗിച്ചിരുന്ന ഇന്നോവ കാറിന് പകരം 2022 ലാണ് 33 ലക്ഷം രൂപ മുടക്കി പുതിയ കാർ വാങ്ങിയത്. പ്രതിപക്ഷ നേതാവായിരിക്കെ ഇന്നവോ ക്രിസ്‌റ്റ കാറാണ് വി.ഡി.സതീശൻ ഉപയോഗിച്ചിരുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ച കാറായിരുന്നു വി.ഡി.സതീശനും 2023 ജനുവരി അവസാനം വരെ ഉപയോഗിച്ചിരുന്നത്.മുഖ്യമന്ത്രിയായി…

Read More

അങ്കണവാടികളിൽ പ്രവേശനോത്സവം 30-ന്; നടത്തിപ്പിന് 500 രൂപ വീതം

സംസ്ഥാനത്തെ അങ്കണവാടികളിൽ ഇത്തവണ പ്രവേശനോത്സവം മേയ് 30-ന്. ആകെയുള്ള 33,120 അങ്കണവാടികളിലും സംസ്ഥാനതലത്തിലും പ്രവേശനോത്സവം നടത്താനാണ് തീരുമാനം. അങ്കണവാടികളിലെ പ്രീ സ്കൂൾ കുട്ടികളുടെ എണ്ണം കൂട്ടുക, ഇവയുടെ പ്രാധാന്യത്തെയും ലഭിക്കുന്ന സേവനങ്ങളെയും കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ പ്രവേശനോത്സവം പോലെ അങ്കണവാടികളിലും പ്രവേശനോത്സവം നടത്തുന്നത്.പ്രവേശനോത്സവം സംഘടിപ്പിക്കാനായി ഒരു അങ്കണവാടിക്ക് 500 രൂപയെന്ന തോതിൽ സംസ്ഥാനത്തെ അങ്കണവാടികൾക്കായി 1.66 കോടി രൂപ അനുവദിച്ചു. സംസ്ഥാനതല പ്രവേശനോത്സവം നടത്തിപ്പിന് മൂന്നുലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സാധാരണ ജൂൺ, നവംബർ…

Read More

മുസ്‌ലിം പെൺകുട്ടികളെ വിവാഹം കഴിച്ച് ഹിന്ദുവാക്കിയാൽ ഒരു ലക്ഷം രൂപ; വിവാദ പ്രഖ്യാപനവുമായി മഹാരാഷ്ട്രയിലെ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജയ് മർക്കാട്

അന്യമതസ്ഥരായ പെൺകുട്ടികളെ വിവാഹം കഴിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുന്ന യുവാക്കൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജയ് മർക്കാട്. സമാജം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിയെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സഞ്ജയ് മർക്കാട് ഈ വിവാദ പ്രഖ്യാപനം നടത്തിയത്. മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് എല്ലാവിധ സംരക്ഷണവും സഹായവും നൽകുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. മതവിദ്വേഷം വളർത്തുന്നതും സാമൂഹിക അന്തരീക്ഷം തകർക്കുന്നതുമാണ് ഇത്തരം പ്രസ്താവനകളെന്ന്…

Read More

എസ്എസ്എൽസിക്ക് 99.07% വിജയശതമാനം; 30,514 പേർ ഫുൾ എ പ്ലസ് നേടി

             തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. 99.07 ആണ് ഈ വർഷത്തെ വിജയശതമാനം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർ‌മിള മേരി ജോസഫ് ആണ് ഫലം പ്രഖ്യാപിച്ചത്.  4,14,290 പേര്‍ പരീക്ഷ എഴുതിയതില്‍ 4,10,456 പേർ വിജയിച്ചു.  3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.‌ പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. 30,514 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞതവണ ഇത് 61,449 ആയിരുന്നു. 20771 പെൺകുട്ടികൾക്കും 9743…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial