ആകാംക്ഷയ്ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
ന്യൂഡല്‍ഹി: ആകാംക്ഷയ്ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. ഒരു മണിയോടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ചർച്ചകളെല്ലാം പൂർത്തിയായതായി എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ജയറാം രമേശ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ…

