സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 85.20%
ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in അല്ലെങ്കിൽ results.cbse.nic.in…

