ചാക്കുകെട്ടുകളായി നിരോധിത പുകയില ഉൽപ്പന്നം, ഇറക്കുന്നതിനിടെ പോലീസ് റെയ്ഡ്; അഞ്ചംഗ സംഘം അറസ്റ്റിൽ
കോട്ടയം : ചങ്ങനാശേരി റെയിൽ പരിസരത്തുനിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അഞ്ചംഗ സംഘം പിടിയിൽ. ചങ്ങനാശേരി റെയിൽവേ–അരമനപ്പടി റോഡിന് സമീപം പ്രവർത്തിക്കുന്ന എൻഎലസ്കെ ട്രേഡിങ് ആൻഡ് മാർക്കറ്റിങ് സ്ഥാപനത്തിലും ഇതിന് മുൻവശത്തായി നിർത്തിയിട്ടിരിക്കുന്ന വാഹനത്തിലുമായി സൂക്ഷിച്ചിരുന്ന 45000 പാക്കറ്റ് ഹാൻസ് ആണ് ചങ്ങനാശേരി പോലീസ് പിടിച്ചെടുത്തത്. കടയുടമ ഫാത്തിമാപുരം സ്വദേശിയായ മുഹമ്മദ് സമീർ ഖാൻ, വാഹന ഉടമ വയനാട് തരുവണ സ്വദേശിയായ ബാബു പി, ഡ്രൈവർ വയനാട് മാനന്തവാടി സ്വദേശിയായ വി.ആർ. രജീഷ്, പായിപ്പാട് സ്വദേശി…

