Headlines

സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു

     പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു. സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങി. നാലു റൗണ്ട് വെടിയേറ്റു. കാറിൽ‌ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി കൊൽക്കത്തയ്ക്കടുത്തുള്ള മധ്യഗ്രാം പ്രദേശത്ത് വെച്ചാണ് ചന്ദ്രനാഥ് ദത്ത് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാത്തിന്റെ തലയ്ക്കും വെടിയേറ്റു. വെടിയേറ്റതിനെ തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നയാൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. കറുത്ത സ്കോർപിയോ വാഹനത്തിനുള്ളിൽ…

Read More

തമിഴ്‌നാട്ടില്‍ വിജയ്ക്ക് തിരിച്ചടി;118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക് തിരിച്ചടി. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അറിയിച്ചിരിക്കുകയാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയും ടി വി കെ പാര്‍ട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക…

Read More

ബെംഗളൂരിലെ ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ദീപക് കൃഷ്‌ണ സൈക്കോ ക്രിമിനൽ, തിരച്ചിൽ ആരംഭിച്ച് പൊലീസ്

        ബെംഗളൂരു ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ് കർണാടക പൊലീസിന് കൈമാറി. പ്രതി ദീപക് കൃഷ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലും പുരോഗമിക്കുകയാണ്. കൊല്ലം സ്വദേശി ദീപക് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2024 ൽ കറൻസി കത്തിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. വിദേശത്തുള്ള ഡോക്ടറെ ആക്രമിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് കേസിലും ദീപക് പ്രതിയാണ്. ഇന്നലെയാണ് വാടാനപ്പള്ളി സ്വദേശിനി സുനിത തൃശൂർ ജൂബിലി…

Read More

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി; പിടികൂടി RRT സംഘം

       വിതുര: സംസ്ഥാനത്ത് ചൂടുകൂടുന്നതിനിടെ പാമ്പിന്റെ സാന്നിധ്യവും വർധിക്കുകയാണ്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലിയെ കണ്ടെത്തി. താലൂക്ക് ആശുപത്രി ക്യാഷ്വാലിറ്റിയിലെ പടിക്കെട്ടിനടിയിലെ സുഷിരത്തിലാണ് അണലിയെ കണ്ടത്. പിന്നാലെ ജീവനക്കാർ പരുത്തി പള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു. സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് കണ്ണൂർ പട്ടുവത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന വായോധിക മരിച്ചത്. ഏപ്രിൽ 26നാണ് നാരായണിക്ക് വീടിന്റെ പിൻഭാഗത്തെ വിറകുപുരയിൽ നിന്നും കടിയേറ്റത്. ദേഹാസ്വസ്യമുണ്ടായതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ…

Read More

കുടുംബസമേതം സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി. സുധാകരൻ പുഷ്പാർച്ചന നടത്തി

ആലപ്പുഴ: ജി. സുധാകരൻ കുടുംബസമേതം സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡപത്തിലാണ് സന്ദർശനം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പാർട്ടിക്കെതിരെ വിമത നിലപാട് സ്വീകരിച്ച നേതാക്കളിൽ ഒരാളായിരുന്നു ജി. സുധാകരൻ. പിന്നീട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം വലിയ വിജയം സ്വന്തമാക്കി. എൽഡിഎഫ് സിറ്റിങ് എംഎൽഎയായ എച്ച്. സലാമിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ചരിത്രവിജയം നേടിയത്. 75,184 വോട്ടുകൾ നേടി 27,935 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം….

Read More

സി.ബി.എസ്.ഇ. സ്കൂളുകളിൽ ത്രിഭാഷാ പഠനം വരുന്നു; മൂന്നാം ഭാഷ തിരഞ്ഞെടുക്കാൻ മേയ് 31 വരെ സമയം

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായി സ്കൂളുകളിൽ മൂന്നാം ഭാഷാ പഠനം നിർബന്ധമാക്കിക്കൊണ്ട് സി.ബി.എസ്.ഇ. ഉത്തരവിറക്കി. വരാനിരിക്കുന്ന ജൂലൈ ഒന്ന് മുതൽ ആറാം ക്ലാസ്സുകളിൽ മൂന്നാം ഭാഷാ പഠനം ആരംഭിക്കണമെന്ന് അഫിലിയേറ്റഡ് സ്കൂളുകൾക്ക് ബോർഡ് നിർദേശം നൽകി. ഇക്കൊല്ലം ആറാം ക്ലാസിൽ മൂന്നാം ഭാഷ പഠിപ്പിച്ചിരിക്കണമെന്ന് നിർദേശിച്ച് കഴിഞ്ഞമാസമിറക്കിയ സർക്കുലറിന്റെ തുടർച്ചയായാണ് പുതിയ സർക്കുലർ മൂന്നാംഭാഷ ഇനിയും തിരഞ്ഞെടുത്തിട്ടില്ലാത്ത സ്കൂളുകൾ മേയ് 31-നകം അത്‌ പൂർത്തിയാക്കണം. ഏതുഭാഷയാണ് തിരഞ്ഞെടുക്കുന്നതെന്ന് സി.ബി.എസ്.ഇ.യുടെ ഓൺലൈൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം….

Read More

കോളജ് അധ്യാപികയായ കാമുകിയെ കാറിലിട്ട് ചുട്ടുകൊന്നു; താലൂക്ക് ഓഫീസിലെ ക്ലാർക്ക് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ബെംഗളുരു: സ്വകാര്യ കോളജ് അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം താലൂക്ക് ഓഫീസ് ക്ലാർക്ക് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ബെംഗളൂരുവിന് സമീപമുള്ള നന്ദി ഹിൽസിലാണ് സംഭവം. സ്വകാര്യ കോളജ് അധ്യാപിക സരോജ (40), ദേവനഹള്ളിയിലെ താലൂക്ക് ഓഫീസിലെ ക്ലാർക്ക് രാമഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. സരോജ വിവാഹിതയായിരുന്നു. രാമഞ്ജിനപ്പ വിവാഹമോചിതനാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരും ഒരുമിച്ച് കാറിൽ നന്ദി ഹിൽസിലേക്ക് പോയതിനിടെ ദൊഡബെല്ലാപൂരിന് സമീപം വച്ച് തർക്കമുണ്ടായതായാണ് അന്വേഷണത്തിൽ വ്യക്തമായത്. പിന്നാലെ വാഹനത്തിലുണ്ടായിരുന്ന ചുറ്റിക…

Read More

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ; വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

തമിഴ്നാട്ടില്‍ അധികാരത്തിലേറാൻ ഒരുങ്ങി തമിഴക വെട്രി കഴകം. നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും ടിവികെയ്ക്ക് പിന്തുണ നല്‍കാൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലായത്. രണ്ട് മന്ത്രിസ്ഥാനവും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. കോണ്‍ഗ്രസ് പിന്തുണച്ചാലും കേവല ഭൂരിപക്ഷത്തിലേക്ക് അഞ്ച് സീറ്റുകള്‍ കൂടി ആവശ്യമായതിനാല്‍ പുറത്തുനിന്ന് പിന്തുണ നല്‍കാൻ സാധ്യതയുള്ള പാർട്ടികളെ കൂടി ടിവികെ പരിഗണിക്കുന്നുണ്ട്…

Read More

ചൂരൽമലയും മുണ്ടക്കൈയും യുഡിഎഫിനൊപ്പം;കൽപ്പറ്റ നിയമസഭാ മണ്ഡലം അടിയൊഴുക്കിൽ എൽഡിഎഫ് തകർന്നു;

വയനാട് ഉരുൾപൊട്ടൽ ദുരന്തം വിറങ്ങലിപ്പിച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല മേഖലകളിൽ യുഡിഎഫിന് വൻ മുന്നേറ്റം. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ദുരന്തബാധിത മേഖലകളിലെ മൂന്ന് ബൂത്തുകളിലും യുഡിഎഫ് മികച്ച വിജയം നേടി. പുനരധിവാസ പ്രവർത്തനങ്ങളും ടൗൺഷിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയായ മണ്ഡലത്തിൽ എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ വോട്ടർമാർ തള്ളി. ടി. സിദ്ദിഖ് 97,379 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിന് 52,348 വോട്ടുകളാണ് ലഭിച്ചത്….

Read More

കുട്ടികളുടെ മുന്നിൽവെച്ച് ഭാര്യയെ വെട്ടി; ഭർത്താവിന് 12 വർഷം കഠിനതടവ്

ആലപ്പുഴ : പുതുതായി വാങ്ങിയ ബൈക്ക് കാണിക്കാൻ സഹോദരിയുടെ വീട്ടിൽ പോയതിലുള്ള വിരോധത്താൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുമ്പോളി വാർഡിൽ ആറാട്ടുകുളങ്ങര വീട്ടിൽ ഗിൽബർട്ടിന്റെ മകൻ ടിന്റുവിനെയാണ് (42) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. പതിനൊന്നും എട്ടും വയസ്സുള്ള സ്വന്തം കുട്ടികളുടെ മുന്നിൽവെച്ചാണ് പ്രതി ഭാര്യയെ വെട്ടുകത്തികൊണ്ട് തലയ്ക്കും കൈക്കും വെട്ടി പരിക്കേല്പിച്ചത്. ആക്രമണത്തിൽ ഇവരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial